AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold EMI: സ്വർണം ഇഎംഐ ഇട്ട് വാങ്ങാമോ? ലാഭകരമാണോ?

Gold Emi Available Jewelry: ഇലക്ട്രോണിക് ഉപകരണങ്ങൾക്കോ മറ്റ് ഉത്പന്നങ്ങൾക്കോ ലഭ്യമായ ഇ എം പോലെ തന്നെ ഉപഭോക്താക്കൾക്ക് ഇത് ഉപയോഗിക്കാം. കൃത്യമായ കാലാവധി കണക്കാക്കിയാണെങ്കിൽ നിങ്ങൾക്ക് അത് ലാഭകരമായി ഉപയോഗിക്കാം

Gold EMI: സ്വർണം ഇഎംഐ ഇട്ട് വാങ്ങാമോ? ലാഭകരമാണോ?
Gold EmiImage Credit source: TV9 Network
arun-nair
Arun Nair | Published: 04 May 2025 14:25 PM

മലയാളിക്ക് സ്വർണ്ണമില്ലാതെ അവരുടെ പ്രിയ ചടങ്ങുകൾ പൂർണമാകില്ല. വിവാഹങ്ങൾ, ആഘോഷങ്ങൾ, വിവിധ ചടങ്ങുകൾ എല്ലാത്തിനും സ്വർണം തന്നെ വേണം. വമ്പൻ വിലയാണിപ്പോൾ സ്വർണ്ണത്തിന്. ഇങ്ങനെയൊരു സാഹചര്യത്തിൽ, ഒരുമിച്ച് വലിയ തുക ചെലവിട്ട് സ്വർണ്ണം വാങ്ങുക പലർക്കും എളുപ്പമല്ല. അതിനുള്ള പരിഹാരമാണ് ഗോൾഡ് ഇ എം ഐ.

എന്താണ് ഗോൾഡ് ഇ എം ഐ ?

ഗോൾഡ് ഇ എം ഐ-യിൽ ഉപഭോക്താവിന് പ്രതിമാസം ചെറിയ തുക അടച്ച് സ്വർണ്ണം സ്വന്തമാക്കാൻ കഴിയുന്ന ഒരു പദ്ധതിയാണിത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കോ മറ്റ് ഉത്പന്നങ്ങൾക്കോ ലഭ്യമായ ഇ എം പോലെ തന്നെ ഉപഭോക്താക്കൾക്ക് ഇത് ഉപയോഗിക്കാം. കൃത്യമായ കാലാവധി കണക്കാക്കിയാണെങ്കിൽ നിങ്ങൾക്ക് അത് ലാഭകരമായി ഉപയോഗിക്കാം. തനിഷ്‌ക് (Tanishq), കല്യാൺ, മലബാർ ഗോൾഡ് തുടങ്ങിയ പ്രമുഖ ജ്വല്ലറികൾക്ക് സ്വന്തം ഇ എം ഐ പദ്ധതികളുണ്ട്. പലതും 6 മുതൽ 12 മാസം വരെയുള്ളവയാണ്. ചിലപ്പോഴിത് പലിശരഹിതവുമാകാം, ഒടുവിലെ തവണ ചിലപ്പോൾ ജ്വല്ലറികൾ തന്നെ ഒഴിവാക്കിയും നൽകാറുണ്ട്. നിങ്ങളുടെ ബജറ്റിനനുസരിച്ച് അടവിൻ്റെ കാലാവധിയും തുകയുമെല്ലാം തിരഞ്ഞെടുക്കാം.

ബാങ്ക് / എൻ ബി എഫ് സി വഴി

ബാങ്ക് / എൻ ബി എഫ് സി വഴി ചില ജ്വല്ലറികൾ ബാങ്കുകളുമായി ചേർന്ന് EMI കാർഡുകളിലൂടെയും പേഴ്സണൽ ലോൺ വഴിയുമാണ് പദ്ധതി ഒരുക്കുന്നത്. ഇതിൽ പലിശ (interest) ഉണ്ടാകാം.

ഡിജിറ്റൽ ഗോൾഡ് ഇ എം ഐ

Paytm, PhonePe, MMTC-PAMP, SafeGold പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഡിജിറ്റൽ സ്വർണ്ണവും EMI ആയി വാങ്ങാം. ലിയ തുക ഒരുമിച്ച് അടക്കേണ്ടതില്ല, പ്രതിമാസം ചെറിയ തുകയായി അടക്കാം തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.

സുരക്ഷ

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ സ്വർണ്ണം സുരക്ഷിതമായ വാൾട്ടിൽ സൂക്ഷിക്കപ്പെടും. ചില സ്കീമുകളിൽ ഉപഭോക്താക്കൾക്ക് അവസാന ഇ എം ഐ ഫ്രീ ആക്കുകയും, വിലയിൽ ഡിസ്കൗണ്ട് നൽകുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പദ്ധതിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ ഏതൊക്കെ ഇളവുകൾ നഷ്ടമാകും എന്നതറിഞ്ഞിരിക്കണം.

2. വാങ്ങുന്ന സ്വർണ്ണം ഹാൾമാർക്ക് ചെയ്തതാണോ എന്ന് ഉറപ്പാക്കണം.

3. പല പദ്ധതികളിലും മുഴുവൻ തുക അടച്ചതിനു ശേഷം മാത്രമേ സ്വർണ്ണം കൈവശം ലഭിക്കുകയുള്ളൂ.

ആര്‍ക്കെല്ലാം ഈ പദ്ധതി അനുയോജ്യം?

വിവാഹം പോലുള്ള വലിയ ആഘോഷങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമായിരിക്കും. സ്വർണ്ണം ഒരു നിക്ഷേപമെന്ന നിലയിൽ കൈവശം വെക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപയോഗപ്രദമായിരിക്കും.