Gold Rate: വില മുകളിലേക്ക് തന്നെ; സ്വര്‍ണത്തെ മറക്കാം, താങ്ങാനാകില്ല
Gold Prices on Edge as Iran Tensions Escalate, Surge Likely: ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെടുന്നത് എണ്ണവില വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പണപ്പെരുപ്പ ആശങ്കകള്‍ക്കും വഴിയൊരുക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത്, പണപ്പെരുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും.
വരും ആഴ്ചയിലും രാജ്യത്ത് സ്വര്‍ണവിലയില്‍ നേരിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് സ്വര്‍ണവിലയെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമാധാനം കൈവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പശ്ചിമേഷ്യയിലെ പുകച്ചില്‍ അടുത്തകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് എത്തുന്നത്. വരും ദിവസങ്ങളിൽ സ്വർണവില ഉയരുമോ ഇല്ലയോ എന്ന് വിദഗ്ധരുടെ അഭിപ്രായത്തെ മാനിച്ച് പരിശോധിക്കാം:
ഹോര്‍മുസില്‍ വീണ്ടും തര്‍ക്കം
അമേരിക്കയോടുള്ള കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചിരിക്കുകയാണ്. നേരത്തെ മിത്രങ്ങളായുള്ള രാജ്യങ്ങള്‍ക്കായി കടലിടുക്ക് തുറക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അടച്ചത് എങ്കില്‍, ഇത്തവണ അങ്ങനെ അല്ല. ഹോര്‍മുസ് കടക്കാന്‍ ശ്രമിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകളെ ശത്രുരാജ്യത്തിന്റേതായി കണക്കാക്കി ആക്രമണം നടത്തുമെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് നല്‍കിയ നിര്‍ദേശം.
ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെടുന്നത് എണ്ണവില വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് രാജ്യങ്ങളിൽ പണപ്പെരുപ്പം ആശങ്കകള്‍ക്കും വഴിയൊരുക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത്, പണപ്പെരുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും.
Also Read: Kerala Gold Rate: ഇന്നും രക്ഷയില്ല, പറന്നുയർന്ന് സ്വർണം; വില കേട്ട് ഞെട്ടരുത്!
ക്രൂഡ് ഓയില്‍ വില കുറയുകയും പണപ്പെരുപ്പം മിതമാകുകയും ചെയ്താല്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കും. കുറഞ്ഞ പലിശ നിരക്കുകള്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ കൈവശം വെക്കുന്നതിലെ ചെലവ് കുറയ്ക്കുകയും ആളുകളെ കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.
സ്വര്‍ണവില എന്താകും?
ഇറാന്‍ ഇതേനിലപാടില്‍ തുടരുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ച്, ഇതേ നിരക്കില്‍ തുടരാനാണ് സാധ്യത. എന്നാല്‍ യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണത്തില്‍ വലിയ വര്‍ധനവ് സംഭവിച്ചേക്കാം. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28ന് ശേഷം ഗണ്യമായ ഒരു വില വർധന സ്വർണത്തിനുണ്ടായിട്ടില്ല. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ജനുവരി ഫെബ്രുവരി മാസങ്ങളിൽ സ്വർണവില പവന് 1,31,000 രൂപ വരെ എത്തിയിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷമാണ് സ്വർണവില പവന് 1,14,000 രൂപയിലേക്ക് താഴ്ന്നത്.