Kerala Gold Rate: ഇടിഞ്ഞു താണു..! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
Kerala Gold Rate Today: കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന വിലയിടവ് ഇന്നും തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. കാര്യമായ വിലക്കുറവല്ലെങ്കിലും സ്വർണ വിലയിൽ ഉണ്ടാകുന്ന ചെറിയ ഇടിവ് പോലും ആഭരണപ്രേമികൾക്ക് ആശ്വാസമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട് തന്നെ. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന വിലയിടവ് ഇന്നും തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. 71,320 രൂപയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം 71440 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.
കാര്യമായ വിലക്കുറവല്ലെങ്കിലും സ്വർണ വിലയിൽ ഉണ്ടാകുന്ന ചെറിയ ഇടിവ് പോലും ആഭരണപ്രേമികൾക്ക് ആശ്വാസമാണ്. 75000 ത്തോട്ട് അടുത്തെത്തിയ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ കാര്യമായ കുറവുണ്ടായത്. അന്ന് 71360 രൂപയായിരുന്നു സ്വർണവില. അതിന് ശേഷം വലിയ വർദ്ധനവാണ് ഉണ്ടായത്.
ഏപ്രില്‍ 22ലെ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചാണ് ജൂൺ 13ൽ വില കയറിവന്നത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് നിലവിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും സ്വര്‍ണ വിലയെ ബാധിച്ചിട്ടുണ്ട്.
അതേസമയം 2026ൽ സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന പ്രവചനവുമായി ബാങ്ക് ഓഫ് അമേരിക്ക രംഗത്തെത്തിയിരിന്നു. നിലവിൽ, ഔൺസിന് 3330 ഡോളറാണ് സ്വർണ വിലയെങ്കിൽ, അടുത്ത വർഷം ഇത് 4,000 ഡോളറിലെത്തമെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 40 ശതമാനത്തിൽ അധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.