AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വര്‍ണവിലയില്‍ എവിടെ ആശ്വാസം? എന്നോ പിടിവിട്ടില്ലേ

Gold and Silver Prices on February 11 Wednesday: ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ എക്കാലത്തെയും റെക്കോഡ്. പിന്നീട് ഈ നിരക്കിലേക്ക് എത്തിയില്ലെങ്കിലും അതിനോട് ചേര്‍ന്നാണ് വില്‍പന പുരോഗമിക്കുന്നത്. 2025 ഡിസംബര്‍ 23നായിരുന്നു സ്വര്‍ണം ആദ്യമായി ഒരു ലക്ഷം കടന്നത്.

Kerala Gold Rate: സ്വര്‍ണവിലയില്‍ എവിടെ ആശ്വാസം? എന്നോ പിടിവിട്ടില്ലേ
പ്രതീകാത്മക ചിത്രംImage Credit source: FRAME STUDIO/Moment/Getty Images
Shiji M K
Shiji M K | Updated On: 11 Feb 2026 | 09:49 AM

ആശ്വാസത്തിന്റെ സുദിനമല്ല ഇന്നും, സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്, എന്നാല്‍ അത് അത്ര കാര്യമായ ഇടിവല്ല. ഒരു പവന്‍ സ്വര്‍ണത്തിന് 1,16,440ല്‍ നിന്നും 1,16,240 ലേക്കാണ് വില താഴ്ന്നത്. വെറും 200 രൂപയുടെ കുറവാണ് ഫെബ്രുവരി 11ന് സംഭവിച്ചത്. ഒരു ഗ്രാമിന് 25 രൂപയും കുറഞ്ഞ് 14,530 രൂപയായി വില. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും ഒരു കിലോയ്ക്ക് 2,40,173 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണത്തിന് ബ്രേക്കുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഒരു ബെല്ലും ബ്രേക്കുമില്ലാതെയാണ് കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണം മുന്നേറുന്നത്. വില വര്‍ധനവിനിടയില്‍ ഇടയ്ക്ക് വിലയിടിച്ച് ആശ്വാസം പകരുമെങ്കിലും അതൊന്നും ശാശ്വതമല്ലെന്ന് തെളിയിക്കാന്‍ പൊന്ന് മറക്കാറില്ല. കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിരുന്നില്ല. ഫെബ്രുവരി 9ന് തിങ്കളാഴ്ചയിലെ അതേനിരക്കിലായിരുന്നു വില്‍പന.

എന്നാല്‍ ഉച്ചകഴിഞ്ഞതോടെ ഈ സ്ഥിതി മാറി, സ്വര്‍ണം വീണ്ടും കുതിച്ചു. ഒരു പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 1,16,440, 14,555 എന്ന നിരക്കുകളിലായി പിന്നീടുള്ള വില്‍പന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ കേരളത്തില്‍ 2 രൂപ എന്ന നിരക്കിലാണ് വര്‍ധനവ്. അന്താരാഷ്ട്ര വിപണിയില്‍ സംഭവിച്ച കുതിച്ചുചാട്ടമാണ് ഉച്ചയ്ക്ക് ശേഷമുള്ള വില വര്‍ധനവിന് കാരണമായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ എക്കാലത്തെയും റെക്കോഡ്. പിന്നീട് ഈ നിരക്കിലേക്ക് എത്തിയില്ലെങ്കിലും അതിനോട് ചേര്‍ന്നാണ് വില്‍പന പുരോഗമിക്കുന്നത്. 2025 ഡിസംബര്‍ 23നായിരുന്നു സ്വര്‍ണം ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് അവിടെ നിന്നൊരു ഇറക്കത്തിന് പൊന്ന് തയാറായിട്ടില്ല.

Also Read: Gold Reserves: ഭൂമിയില്‍ ഇനിയെത്ര സ്വര്‍ണം ബാക്കിയുണ്ട്? ഇതുവരെ ഖനനം ചെയ്തത് 206,000 ടണ്‍

രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും സംഭവിച്ച മാറ്റമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില മാറാന്‍ കാരണമായത്. നിലവില്‍ 5,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം. ബയ് ദി ഡിപ് പ്രവണതയില്‍ നിക്ഷേപകര്‍ തുടരുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകളില്‍ സംഭവിക്കാന്‍ പോകുന്ന അടുത്ത നീക്കവുമായി ബന്ധപ്പെട്ട പ്രതീക്ഷകളും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. വരും മാസങ്ങളില്‍ അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങള്‍ കുറയുമെന്നാണ് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് പറയുന്നത്. ഈ തൊഴില്‍ കണക്കുകളും ആളുകളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Follow Us