Gold Rate Forecast: ഈ വില കണ്ട് പ്രതീക്ഷിക്കല്ലേ, സ്വർണം ഒരു ലക്ഷമെത്തും! വെല്ലുവിളി ‘ഷട്ട്ഡൗൺ’

Gold Rate Forecast: സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വിലയിലെ ഇടിവ് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഈ ഇടിവ് താൽകാലികമാണെന്നും വില ഉയ‍ർന്നേക്കാം എന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചനകൾ‌.

Gold Rate Forecast: ഈ വില കണ്ട് പ്രതീക്ഷിക്കല്ലേ, സ്വർണം ഒരു ലക്ഷമെത്തും! വെല്ലുവിളി  ‘ഷട്ട്ഡൗൺ’

Gold Rate

Published: 

08 Nov 2025 22:06 PM

കൂടിയും കുറഞ്ഞും സംസ്ഥാനത്തെ സ്വ‍ർണവില. സെപ്റ്റംബർ, ഒക്​ടോബർ മാസങ്ങളിൽ റെക്കോർഡുകൾ തകർത്ത് ചരിത്ര വിലകൾ രേഖപ്പെടുത്തിയ സ്വർണം വാർഷാവസാനം ഇടിയുകയാണ്. ഒരു ലക്ഷമടുത്ത സ്വർണവില നവംബറിൽ വീണ്ടും 80,000ൽ താഴ്ന്നു. നിലവിൽ ഒരു പവന് 89,480 രൂപ നിലയിലാണ് സ്വർണത്തിന്റെ വ്യാപാരം.

മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന്റെ മൊത്ത വില ഏകദേശം 96,772 രൂപയായിരിക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വിലയിലെ ഇടിവ് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഈ ഇടിവ് താൽകാലികമാണെന്നും വില ഉയ‍ർന്നേക്കാം എന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചനകൾ‌.

 

സ്വർണവില ഉയരുമോ?

 

യുഎസ് ഷട്ട്ഡൗണാണ് നിലവിലെ പ്രധാന പ്രശ്നം. യുഎസിൽ ട്രംപ് ​ഗവൺമെന്റിന്റെ പണിമുടക്ക് നീളുന്നത് യുഎസ് ഡോളറിന്റെ തകർച്ചയിലേക്ക് നയിക്കും. ഇത് സ്വർണവില ഉയരുന്നതിനും കാരണമാകും. ഡോളർ ദുർബലമായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആവശ്യകത ശക്തിപ്പെടുത്തിയതോടെ സ്വർണ്ണവില $4000-ന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

കൂടാതെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങളും സ്വർണവിലയെ സ്വാധീനിക്കും. അതുപോലെ വ്യാപാരപരമായ സംഘർഷങ്ങൾ, ഊർജ്ജ വിലകളിലെ കുതിച്ചുചാട്ടം, അല്ലെങ്കിൽ യു.എസ്. കടബാധ്യത സംബന്ധിച്ച ആശങ്കകൾ എന്നിവയെല്ലാം സ്വർണവില വർദ്ധനവിന് ആക്കം കൂട്ടും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും