Kerala Gold Rate: സ്വര്‍ണവില പിന്നെയും ഉയര്‍ന്നു; രാവിലെ കൂടിയതിലും ഇരട്ടി

September 22 Gold Price After Noon: വില വീണ്ടും കൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ദിവസം തന്നെ ഇത്രയേറെ വില വര്‍ധനവ് ഉണ്ടാകുന്നത് വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തും.

Kerala Gold Rate: സ്വര്‍ണവില പിന്നെയും ഉയര്‍ന്നു; രാവിലെ കൂടിയതിലും ഇരട്ടി

പ്രതീകാത്മക ചിത്രം

Updated On: 

22 Sep 2025 | 03:37 PM

കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് രാവിലെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കായിരുന്നു ഉയര്‍ന്നത്. അവിടെ നിന്നിപ്പോള്‍ വില വീണ്ടും കൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ദിവസം തന്നെ ഇത്രയേറെ വില വര്‍ധനവ് ഉണ്ടാകുന്നത് വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തും.

ഇന്ന് (സെപ്റ്റംബര്‍ 22 തിങ്കള്‍) രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 82,560 രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 82,920 രൂപയിലേക്കെത്തി. രാവിലെ 10320 രൂപയായിരുന്നു ഒരു ഗ്രാമിന്. ഇപ്പോള്‍ 10365 രൂപയാണ് വില. 45 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്. 360 രൂപയുടെ വര്‍ധനവ് ഒരു പവന്‍ സ്വര്‍ണത്തിലുമുണ്ടായി.

Also Read: Kerala Gold Rate: കണ്ണില്‍ പൊന്നീച്ച പറത്തി പൊന്നിന്‍വില, സ്വര്‍ണ വിലയില്‍ സര്‍വകാല റെക്കോഡ്‌

സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന കുതിച്ചുചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് സ്വര്‍ണവില വര്‍ധിക്കുന്നതിന് ആക്കം കൂട്ടി. ഇതോടെ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത് ഡിമാന്‍ഡ് വര്‍ധിക്കുന്നതിനും വില ഇരട്ടിയാക്കുന്നതിനും വഴിവെച്ചു.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം