Gold Rate: കൂട്ടി കൂട്ടി വില പിന്നെയും കൂട്ടി; സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു
Gold Price October 8 Afternoon: ഒരു ദിവസം രണ്ട് തവണ വില വര്‍ധിക്കുന്നത് കഴിഞ്ഞ മാസം അവസാനം മുതല്‍ ആരംഭിച്ച ശീലമാണ്. കൊവിഡിന് ശേഷമാണ് സ്വര്‍ണവില കാര്യമായ കുതിപ്പ് സംഭവിക്കുന്നത്.
കേരളത്തില്‍ ഒക്‌ടോബര്‍ എട്ടിന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. ഒരു ദിവസം രണ്ട് തവണ വില വര്‍ധിക്കുന്നത് കഴിഞ്ഞ മാസം അവസാനം മുതല്‍ ആരംഭിച്ച ശീലമാണ്. കൊവിഡിന് ശേഷമാണ് സ്വര്‍ണവലിയില്‍ കാര്യമായ കുതിപ്പ് സംഭവിക്കുന്നത്. എല്ലാ ദിവസവും വിലയില്‍ മാറ്റമുണ്ടാകുന്ന രീതി ആരംഭിച്ചതും കൊവിഡിന് ശേഷം തന്നെ.
സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നതാണ് വില ഉയരുന്നതിന് പ്രധാന കാരണം. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,500 ഡോളര്‍ വരെ വില കുറയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 4,040 ഡോളറിലേക്കാണ് വില വര്‍ധിച്ചത്.
കേരളത്തില്‍ ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് ആദ്യമായി 90,000 രൂപ കടന്നിരുന്നു. 840 രൂപയാണ് ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത്. ഇതോടെ വില 90,320 രൂപയിലേക്കെത്തി. ഗ്രാമിന് വില ഉയര്‍ന്നത് 105 രൂപയാണ്. ഗ്രാമിന് 11,290 രൂപയിലേക്കും വിലയെത്തി.




Also Read: Gold Rate: ഞെട്ടിച്ച് സ്വർണം, 90,000 കടന്നു; പൊന്നിന് ഇനി ലക്ഷങ്ങൾ വില
ഉച്ചയ്ക്ക് ശേഷം പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില പവന് 90,880 രൂപയായി. ഗ്രാമിന് 70 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,360 രൂപയാണ്.