AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: 10 ഗ്രാം സ്വര്‍ണത്തിന് 1,24,000 രൂപയായി; ഇങ്ങനെ പോയാല്‍ പലതും സംഭവിക്കും

10 Gram Gold Price in India: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള മോശം പണനയം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ഏഴാം ദിവസത്തിലേക്ക് കടന്നതും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

Gold Rate: 10 ഗ്രാം സ്വര്‍ണത്തിന് 1,24,000 രൂപയായി; ഇങ്ങനെ പോയാല്‍ പലതും സംഭവിക്കും
പ്രതീകാത്മക ചിത്രം Image Credit source: sbayram/Getty Images
shiji-mk
Shiji M K | Updated On: 07 Oct 2025 18:31 PM

രാജ്യത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലിന്റെയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന ആശങ്കയുടെയും അടിസ്ഥാനത്തിലാണ് സ്വര്‍ണവില വീണ്ടും കുതിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 700 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇന്ന് 10 ഗ്രാം സ്വര്‍ണത്തിന് 1,24,000 രൂപയായി.

99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണം 10 ഗ്രാമിന് കഴിഞ്ഞ ദിവസം 1,23,000 രൂപയായിരുന്നു വില. എന്നാല്‍ ഒറ്റദിവസം കൊണ്ട് വില വീണ്ടും കുതിച്ചു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 920 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 88,000 ത്തിന്റെ 89,480 രൂപയിലേക്കാണ് വില ഉയര്‍ന്നത്. കേരളത്തില്‍ 10 ഗ്രാം സ്വര്‍ണത്തിന് 111,850 രൂപയാണ് ഇന്നത്തെ നിരക്ക്. എന്നാല്‍ പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ വില ഇനിയും വര്‍ധിക്കും.

ഒരു ഗ്രാം സ്വര്‍ണത്തിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 11,070 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. എന്നാല്‍ രാജ്യത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. കിലോഗ്രാമിന് 3,400 രൂപയിടിഞ്ഞ് 1,54,000 രൂപയിലെത്തി. തിങ്കളാഴ്ച വെള്ളി കിലോയ്ക്ക് 1,57,400 രൂപയായിരുന്നു വില. സ്വര്‍ണം ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 3,977.45 യുഎസ് ഡോളറിലേക്കാണ് എത്തിയത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ മോശം പണനയം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ഏഴാം ദിവസത്തിലേക്ക് കടന്നതും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. അടച്ചുപൂട്ടല്‍ സാമ്പത്തിക വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു.

Also Read: Kerala Gold Rate: പിടികിട്ടില്ല പൊന്നിനെ! ഇങ്ങനെ പോയാൽ…; ഇന്നത്തെ സ്വർണവില അറിയാം

ഇതെല്ലാം സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഫ്രാന്‍സിലും ജപ്പാനിലും ഉള്‍പ്പെടെ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു.