Gold Rate: സ്വർണം കൈവിട്ട് പോയി മക്കളേ… 91,000വും കടന്നു

Gold Rate Kerala Today: മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു ലക്ഷത്തിലധികം വില വരും. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ പിന്നിട്ടു.

Gold Rate: സ്വർണം കൈവിട്ട് പോയി മക്കളേ... 91,000വും കടന്നു

Gold Rate

Published: 

09 Oct 2025 | 09:49 AM

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്ത് ചരിത്രവിലയിലേക്ക്. പവന് 91,000 രൂപയും കടന്നു. ഇന്നലെ രണ്ട് തവണയാണ് വില വർധനവ് ഉണ്ടായത്. രാവിലെ 90320 രൂപയും വൈകിട്ട് 90880 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് 160 രൂപ കൂടി.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 91,040 രൂപയായി ഉയർന്നു. ഒരു ​ഗ്രാമിന് നൽകേണ്ടത് 11,380 രൂപയാണ്. പണിക്കൂലിയും മറ്റ് ചെലവുകളും ഉൾപ്പെടുത്താതെയാണ് ഈ ഞെട്ടിക്കുന്ന നിരക്ക്. മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു ലക്ഷത്തിലധികം വില വരും.

രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ പിന്നിട്ടു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് യു​ദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, യുഎസിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവ് ഇതെല്ലാമാണ് സ്വർണവില ഉയരുന്നതിന്റെ പ്രധാന കാരണം.

ഒക്ടോബർ മാസത്തിലെ സ്വർണവില‌

ഒക്ടോബർ 1: 87000 രൂപ (രാവിലെ)

ഒക്ടോബർ 1: 87,440 രൂപ (വൈകിട്ട്)

ഒക്ടോബർ 2: 87040 രൂപ

ഒക്ടോബർ 3: 86,560 രൂപ

ഒക്ടോബർ 4: 87,560 രൂപ

ഒക്ടോബർ 5: 87,560 രൂപ

ഒക്ടോബർ 6: 88,560 രൂപ

ഒക്ടോബർ 7: 89480 രൂപ

ഒക്ടോബർ 8: 90,320 രൂപ (രാവിലെ)

ഒക്ടോബർ 8: 90880 രൂപ (വൈകിട്ട്)

ഒക്ടോബർ 9: 91,040 രൂപ

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ