Gold Rate: റെക്കോഡുകള്‍ തേടി കുതിപ്പ്; സെപ്റ്റംബര്‍ 22 മുതല്‍ സ്വര്‍ണത്തില്‍ വമ്പന്‍ മാറ്റം
Gold Price Forecast Kerala: അധികം വൈകാതെ സ്വര്‍ണവില 1 ലക്ഷം രൂപയിലെത്തുമെന്ന വിലയിരുത്തിലിലാണ് വ്യാപാരികളും ഉപഭോക്താക്കളും. കാരണം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില വര്‍ധനവിന് കാരണമാകുന്നു.
ദിനംപ്രതി ഉയരുന്ന സ്വര്‍ണവില എങ്ങനെ ആശങ്ക സൃഷ്ടിക്കാതിരിക്കും? സ്വര്‍ണം ആഭരണമായി ശരീരത്തില്‍ ധരിക്കാന്‍ മാത്രമല്ല, മറിച്ച് മികച്ചൊരു നിക്ഷേപം കൂടിയാണ്. 2024 ന്റെ പകുതിയോടെയാണ് ബെല്ലും ബ്രേക്കുമില്ലാതെ സ്വര്‍ണം തന്റെ തേരോട്ടം ആരംഭിച്ചത്. ആ ഓട്ടം ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്നു.
അധികം വൈകാതെ സ്വര്‍ണവില 1 ലക്ഷം രൂപയിലെത്തുമെന്ന വിലയിരുത്തിലിലാണ് വ്യാപാരികളും ഉപഭോക്താക്കളും. കാരണം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില വര്‍ധനവിന് കാരണമാകുന്നു. എന്നിരുന്നാലും എന്നെങ്കിലും വില താഴോട്ട് എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരും ധാരാളം.
കഴിഞ്ഞ ദിവസം പവന് 600 രൂപ വര്‍ധിച്ച് 82,240 രൂപയിലേക്കാണ് വിലയെത്തിയത്. ഗ്രാമിന് 75 രൂപ കൂടി 10,280 രൂപയുമായി. അതായത് ഈ മാസം മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത് 4,600 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,685 ഡോളറാണ്. ഡോളര്‍ സൂചിക 97.65 നിരക്കും കീഴടക്കി.




വില കുറയുമോ?
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.09 ലേക്ക് കഴിഞ്ഞ ദിവസമെത്തി. അതിനാല്‍ തന്നെ ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കും. സ്വര്‍ണത്തിലുള്ള വ്യാപാരം കുതിച്ചുയരുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുമ്പോള്‍ നിരക്ക് സ്വാഭാവികമായും ഉയരുന്നു.
ഇതിന് പുറമെ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സംഘര്‍ഷങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ കുറച്ച് നാളുകളായി സ്വീകരിച്ചുവരുന്ന താരിഫ് നയങ്ങള്‍ സ്വര്‍ണക്കുതിപ്പിന് ആക്കംക്കൂട്ടി. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂപയെ ഡോളറിനെതിരെ വന്‍തോതിലുള്ള ഇടിവിലേക്കുമെത്തിച്ചു.
Also Read: Gold Tax: സ്വര്‍ണാഭരണങ്ങള്‍ക്ക് നികുതിയുണ്ട്: കൈവശം വെക്കുന്നതിന് അനുസരിച്ച് നികുതി നല്‍കണം
സ്വര്‍ണവില പലത്?
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകമാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. പ്രസ്തുത സംസ്ഥാനത്തെ സ്വര്‍ണം-വെള്ളി വ്യാപാരികളുടെ സംഘടനയാണ് സ്വര്‍ണവില കണക്കാക്കുക. രാജ്യാന്തര വിലയ്ക്ക് അനുസരിച്ചുള്ള ഇന്ത്യയിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇതനിനുസൃതമായി മുംബൈയില്‍ ലഭിക്കുന്ന നിരക്കുകള്‍, ഡോളര്‍ മൂല്യം, രൂപയുടെ നിരക്ക്, തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്.