AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amul Cut Prices: നെയ്യ് മുതല്‍ പനീര്‍ വരെ; 700ലധികം ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍

GST Impact on Prices: തങ്ങള്‍ ഉത്പാദിപ്പിക്കുന്ന എഴുനൂറിലധികം ഇനങ്ങളുടെ വില കുറച്ചു. നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ലഘുഭക്ഷണങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വില കുറച്ചിരിക്കുകയാണ്. പുതുക്കിയ വില സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

Amul Cut Prices: നെയ്യ് മുതല്‍ പനീര്‍ വരെ; 700ലധികം ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍
അമുല്‍ Image Credit source: Amul Official Website
shiji-mk
Shiji M K | Updated On: 21 Sep 2025 09:22 AM

പുതുക്കിയ ജിഎസ്ടി നിരക്കുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് രാജ്യത്തെ പ്രമുഖ പാലുത്പ്പന്ന-ഭക്ഷ്യ ബ്രാന്‍ഡായ അമുല്‍. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന എഴുനൂറിലധികം ഇനങ്ങളുടെ വില കുറച്ചു. നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ലഘുഭക്ഷണങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വില കുറച്ചിരിക്കുകയാണ്. പുതുക്കിയ വില സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

അമുലിന്റെ മാതൃസ്ഥാപനമായ ഗുജറാത്ത് സഹകരണ പാല്‍ മാര്‍ക്കറ്റിങ് ഫെഡറേഷനാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പുതുക്കിയ നിരക്കും പുറത്തുവിട്ടു. വെണ്ണ, നെയ്യ്, യുഎച്ച്ടി പാല്‍, ഐസ്‌ക്രീം, ചീസ്, പനീര്‍, ചോക്ലേറ്റുകള്‍, ബേക്കറി ഐറ്റംസ്, ഫോസണ്‍ ഡയറി, ഉരുളക്കിഴങ്ങ് കൊണ്ടുള്ള ലഘുഭക്ഷണങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, നിലക്കടല സ്‌പ്രെഡ്, മാള്‍ട്ട് അധിഷ്ഠിത പാനീയം തുടങ്ങിയ ഉത്പന്നങ്ങളുട വിഭാഗത്തിലാണ് വിലക്കുറവെന്ന് കമ്പനി വ്യക്തമാക്കി.

പുതുക്കിയ നിരക്കുകള്‍

  • വെണ്ണ – 100 ഗ്രാമിന് 62 ല്‍ നിന്ന് 58 ആയി കുറച്ചു
  • നെയ്യ് – ലിറ്ററിന് 650 ല്‍ നിന്ന് 610 ആയി കുറച്ചു
  • ചീസ് ബ്ലോക്ക് – കിലോയ്ക്ക് 575 ല്‍ നിന്ന് 545 ലേക്ക്
  • പനീര്‍ – 200 ഗ്രാമിന് സെപ്റ്റംബര്‍ 22 മുതല്‍ 95 വിലവരും. നിലവിലെ 99 രൂപയാണ്
  • ഐസ്‌ക്രീം – സെപ്റ്റംബര്‍ 22 മുതല്‍ അമുല്‍ ഐസ്‌ക്രീമിന്റെ വില 9 മുതല്‍ 550 വരെയായിരിക്കും. നേരത്തെ 10 മുതല്‍ 600 രൂപ വരെയായിരുന്നു
  • അമുല്‍ പ്രോട്ടീന്‍ – പ്രോട്ടീന്‍ ഉത്പന്നങ്ങളുടെ വില 145 മുതല്‍ 3,690 വരെയായിരിക്കും. നേരത്തെ 150 മുതല്‍ 4,100 വരെയായിരുന്നു
  • ഫ്രോസണ്‍ സ്നാക്സ് – സെപ്റ്റംബര്‍ 22 മുതല്‍ ഫ്രോസണ്‍ സ്നാക്സിന് 42 മുതല്‍ 380 വരെ വിലവരും, മുമ്പ് 45 മുതല്‍ 400 വരെയായിരുന്നു വില
  • ബേക്കറി ഉല്‍പ്പന്നങ്ങള്‍ – ബേക്ക് ചെയ്ത സാധനങ്ങള്‍ക്ക് 10 മുതല്‍ 270 വരെ വിലവരും, 11 മുതല്‍ 300 വരെ നേരത്തെ വിലയുണ്ടായിരുന്നു
  • അമുല്‍ ടാസ ടോണ്‍ഡ് മില്‍ക്ക്- ലിറ്ററിന് പുതിയ നിരക്ക് 75 രൂപ, നേരത്തെ 77 രൂപയായിരുന്നു
  • അമുല്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്- ലിറ്ററിന് പുതുക്കിയ നിരക്ക് 80 രൂപ, പഴയ നിരക്ക് 83 രൂപ

Also Read: GST 2.0 Impact: ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച എത്തുമ്പോൾ ജനങ്ങൾക്ക് ലഭിക്കുക രണ്ടുലക്ഷം കോടിരൂപ – നിര്‍മലാ സീതാരാമന്‍

പാലിന് വില കുറയുമോ?

പാല്‍ ജിഎസ്ടിയ്ക്ക് വിധേയമായിരുന്നില്ല. അതിനാല്‍ പായ്ക്ക് ചെയ്ത പാലിന്റെ വിലയില്‍ മാറ്റമില്ല. ജിഎസ്ടി ബാധിക്കാത്തതിനാല്‍ പാലിന്റെ വിലയില്‍ മാറ്റമൊന്നും കമ്പനി നിര്‍ദേശിച്ചിട്ടില്ല. പായ്ക് ചെയ്ത പാലിന് പൂജ്യം ശതമാനം ജിഎസ്ടിയാണെന്ന് കമ്പനി വ്യക്തമാക്കി.