Kerala Gold Price : അത് കലക്കി ! ഇത്രയും പ്രതീക്ഷിച്ചില്ല; സ്വര്‍ണവിലയില്‍ ഇന്ന് ആശ്വസിക്കാനുള്ള വകയുണ്ട്
Gold Rate today Kerala February 15: ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനത്തെ ആകര്‍ഷിക്കുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതുമാണ് സമീപദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നതടക്കമുള്ള കാരണങ്ങളാകാം നിലവില്‍ നിരക്ക് കുറയുന്നതിന് കാരണമായത്

ഞെട്ടിപ്പിക്കുന്ന കുതിപ്പുകള്‍ക്കിടയില്‍ ഇതാദ്യമായി സ്വര്‍ണവിലയില്‍ സമീപദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. ഇന്ന് പവന് 63,120 രൂപയാണ് രേഖപ്പെടുത്തിയത്. 800 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 63920 രൂപയായിരുന്നു നിരക്ക്. ഫെബ്രുവരി 11ന് സര്‍വകാല റെക്കോഡ് (64480) രേഖപ്പെടുത്തിയ ശേഷം നിരക്ക് ചെറുതായി കുറഞ്ഞെങ്കിലും, ഒറ്റ ദിവസത്തില്‍ ഇത്രയും വലിയ കുറവ് സംഭവിക്കുന്നത് അടുത്തകാലത്ത് ഇതാദ്യമാണ്. ഫെബ്രുവരി അഞ്ചിന് സ്വര്‍ണവില 63,000 പിന്നിട്ടതിന് ശേഷം ഇത്രയും കുറവ് സംഭവിച്ചിട്ടില്ല. ഫെബ്രുവരി നാലിനെ 62,480 രൂപയാണ് ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനാണ്. 61,640 രൂപ. ഗ്രാമിനും ഇന്ന് വില കുറഞ്ഞു. 7890 രൂപയ്ക്കാണ് ഗ്രാമിന് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 7990 ആയിരുന്നു ഗ്രാമിന് വില. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 100 രൂപ.
ഫെബ്രുവരിയിലെ ആദ്യ രണ്ട് ദിനങ്ങളില്‍ പവന് 61,960 രൂപയായിരുന്നു നിരക്ക്. ഫെബ്രുവരി മൂന്നിന് 61,640 ആയി. എന്നാല്‍ ഫെബ്രുവരി നാലിന് 62,000 കടന്നു. അന്ന് പവന് 62,480 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ഫെബ്രുവരി അഞ്ചിന് 63,000 കടന്ന് സ്വര്‍ണവില ഞെട്ടിച്ചു. 63,240 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഫെബ്രുവരി ആറിനും ഏഴിനും 63440, ഫെബ്രുവരി എട്ടിനും ഒമ്പതിനും 63560, ഫെബ്രുവരി പത്തിന് 63840 എന്നിങ്ങനെയായിരുന്നു പവന്റെ വില. ഫെബ്രുവരി 11ന് സ്വര്‍ണവില പുതിയ കാതങ്ങള്‍ കീഴടക്കി. 64,480 രൂപയിലാണ് അന്ന് പവന് വ്യാപാരം പുരോഗമിച്ചത്. ഈ നിരക്ക് സര്‍വകാല റെക്കോഡായിരുന്നു.
Read Also : പണം നിക്ഷേപിക്കാന്‍ എസ്‌ഐപിയാണോ പിപിഎഫ് ആണോ നല്ലത്? 50,000 രൂപ ഇങ്ങനെ വളരും




എന്നാല്‍ അന്ന് ഉച്ചയോടെ നിരക്ക് 64080 ആയി കുറഞ്ഞു. ഫെബ്രുവരി 12ന് ഉപഭോക്താക്കള്‍ക്ക് ചെറു ആശ്വാസം സമ്മാനിച്ച് നിരക്ക് വീണ്ടും താഴ്ന്നു. 63520 ആയിരുന്നു അന്നത്ത നിരക്ക്. ഒരിടവേളയ്ക്ക് ശേഷം ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നതാണ് സ്വര്‍ണവില ചെറുതായെങ്കിലും കുറയാന്‍ കാരണമായത്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. ഫെബ്രുവരി 13ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 63,840 രൂപയായിരുന്നു 13ലെ നിരക്ക്. തുടര്‍ന്ന് ഇന്നലെ 63,920 ആയി വര്‍ധിച്ചു. ഒടുവില്‍ ഇന്ന് ആശ്വാസം സമ്മാനിച്ച് 800 രൂപ കുറഞ്ഞു.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനത്തെ ആകര്‍ഷിക്കുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതുമാണ് സമീപദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നതടക്കമുള്ള കാരണങ്ങളാകാം നിലവില്‍ നിരക്ക് കുറയുന്നതിന് കാരണമായത്. വിവാഹ സീസണ്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ ചങ്കിടിപ്പിലാണ് . ഇന്നത്തെ പോലെ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍.