5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Score-Cibil Score: സിബില്‍ സ്‌കോറും ക്രെഡിറ്റ് സ്‌കോറും ഒന്നാണോ? വ്യത്യാസം മനസിലാക്കാം

Difference Between Credit Score and Cibil Score: ഒരാളുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിനിധീകരിക്കുന്ന മൂന്നക്ക നമ്പറാണ് ക്രെഡിറ്റ് സ്‌കോര്‍. മാത്രമല്ല വായ്പ യോഗ്യതയെയും പലിശ നിരക്കിനെയുമെല്ലാം ക്രെഡിറ്റ് സ്‌കോര്‍ സ്വാധിനിക്കുന്നു. എന്നാല്‍ ക്രെഡിറ്റ് സ്‌കോറും സിബില്‍ സ്‌കോറും ഒന്നാണോ? പലര്‍ക്കും അക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അവ എന്താണെന്ന് പരിശോധിക്കാം.

Credit Score-Cibil Score: സിബില്‍ സ്‌കോറും ക്രെഡിറ്റ് സ്‌കോറും ഒന്നാണോ? വ്യത്യാസം മനസിലാക്കാം
ക്രെഡിറ്റ് സ്‌കോര്‍ Image Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Updated On: 14 Feb 2025 12:44 PM

ക്രെഡിറ്റ് സ്‌കോര്‍, സിബില്‍ സ്‌കോര്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ എല്ലാവരും കേട്ടിരിക്കും. ഒരു വിവാഹം നടക്കണമെങ്കില്‍ പോലും ഇപ്പോള്‍ ഇവയെല്ലാം വളരെ അനിവാര്യമായി മാറിയിരിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ ലോണുകള്‍ എടുക്കാന്‍ സാധിക്കാതെ പോയ അനുഭവങ്ങള്‍ വരെ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ക്രെഡിറ്റ് കാര്‍ഡും വായ്പകളും കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനായി ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് മനസിലാക്കിയിരിക്കണം.

ഒരാളുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിനിധീകരിക്കുന്ന മൂന്നക്ക നമ്പറാണ് ക്രെഡിറ്റ് സ്‌കോര്‍. മാത്രമല്ല വായ്പ യോഗ്യതയെയും പലിശ നിരക്കിനെയുമെല്ലാം ക്രെഡിറ്റ് സ്‌കോര്‍ സ്വാധിനിക്കുന്നു. എന്നാല്‍ ക്രെഡിറ്റ് സ്‌കോറും സിബില്‍ സ്‌കോറും ഒന്നാണോ? പലര്‍ക്കും അക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അവ എന്താണെന്ന് പരിശോധിക്കാം.

ക്രെഡിറ്റ് സ്‌കോറുകള്‍ പലവിധം

ക്രെഡിറ്റ് സ്‌കോറുകള്‍ കണക്കാക്കുന്നതിനായി നിരവധി ക്രെഡിറ്റ് ബ്യൂറോകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തരുടെയും ക്രെഡിറ്റ് സ്വഭാവം വിലയിരുത്തുന്നതിനായി അവ ഓരോന്നും അതിന്റേതായ സാങ്കേതികവിദ്യയും അല്‍ഗോരിതവും ഉപയോഗപ്പെടുത്തുന്നു. നമ്മുടെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് സ്‌കോറിങ് മോഡലുകളെ കുറിച്ച് പരിശോധിക്കാം.

  1. സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് സ്‌കോര്‍: സിആര്‍ഐഎഫ് നല്‍കുന്ന സ്‌കോറുകള്‍ 300 മുതല്‍ 900 വരെയാണ്. നഗര-ഗ്രാമീണ ജനവിഭാഗങ്ങളെ സേവിക്കുന്നതിനായാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
  2. എക്‌സിപീരിയന്‍ ക്രെഡിറ്റ് സ്‌കോര്‍: 300 മുതല്‍ 900 വരെയാണ് ഇവിടെയും സ്‌കോറുകള്‍ നല്‍കുന്നത്. തിരിച്ചടവ് ചരിത്രം, വായ്പ പരിധി, ക്രെഡിറ്റ് ദൈര്‍ഘ്യം, സമീപകാല ക്രെഡിറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഇവയുടെ പ്രവര്‍ത്തനം.
  3. ഇക്വിഫാക്‌സ് ക്രെഡിറ്റ് സ്‌കോര്‍: 300 മുതല്‍ 900 പരിധിക്കുള്ളിലാണ് ഇക്വിഫാക്‌സും വരുന്നത്. തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് ഹിസ്റ്ററി ദൈര്‍ഘ്യം, ക്രെഡിറ്റ് വിനിയോഗം ഉള്‍പ്പെടെ ഇവിടെയും പരിശോധിക്കുന്നു.
  4. സിബില്‍ സ്‌കോര്‍: 300 മുതല്‍ 900 വരെയാണ് സിബില്‍ സ്‌കോറുകളും ഉള്ളത്. 750 അല്ലെങ്കില്‍ അതിന് മുകളിലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കുന്നു. 650 താഴെയാണെങ്കില്‍ വായ്പകളോ ക്രെഡിറ്റ് കാര്‍ഡുകളോ ലഭിക്കുന്നതല്ല.

Also Read: Cibil Score: പയ്യന് സിബിൽ സ്കോർ കുറവ്, വിവാഹത്തിൽ നിന്ന് പിന്മാറി പെൺവീട്ടുകാർ; ഈ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

ഓരോരുത്തരും അവരുടെ ക്രെഡിറ്റ് പ്രൊഫൈല്‍ ഇടയ്ക്കിടെ പരിശോധിക്കുന്നത് ഗുണം ചെയ്യും. എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുന്നതിനോ വഞ്ചിക്കപ്പെടാതിരിക്കാനോ ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കാം. മാത്രമല്ല, എപ്പോഴും ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിന് സഹായിക്കും.