GST 2.0: നാളെ മുതൽ വില കൂടുന്നത് ഇവയ്ക്കെല്ലാം, ശ്രദ്ധിച്ചോണേ….
GST 2.0 Prices: ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ലൈഫ്-ആരോഗ്യ-ജനറൽ ഇൻഷുറൻസ് പോളിസികളുടെയും, 33 ജീവൻ സുരക്ഷമരുന്നുകളുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറും. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുണ്ടായിരുന്ന നാല് നികുതി തട്ടുകളാണ് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നത്.
സാധാരണക്കാർക്ക് പ്രയോജനമാകുന്ന തരത്തിൽ നിരവധി അവശ്യസാധനങ്ങളുടെ വില നാളെ മുതൽ കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ വില കുറയും. ലൈഫ്-ആരോഗ്യ-ജനറൽ ഇൻഷുറൻസ് പോളിസികളുടെയും, 33 ജീവൻ സുരക്ഷമരുന്നുകളുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നിരവധി സാധനങ്ങൾക്ക് വില കൂടുകയും ചെയ്യും.
ALSO READ: സെപ്റ്റംബര്‍ 22 മുതല്‍ ഏതെല്ലാം ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും?
വില കൂടുന്നവ
പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ, 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 2,500 രൂപയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, കാർബണേറ്റ് പാനീയങ്ങൾ, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങൾ എന്നിവയുടെ വില കൂടും.
കൂടാതെ, റേസ് ക്ലബ്ബിന്റെ സേവനങ്ങൾ, ലീസിംഗ് അല്ലെങ്കിൽ വാടക സേവനങ്ങൾ, കാസിനോകൾ/ചൂതാട്ടം/കുതിരപ്പന്തയം/ലോട്ടറി/ഓൺലൈൻ മണി ഗെയിമിംഗ് എന്നിവയ്ക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.