HDFC Credit Card: എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുണ്ടോ? പോക്കറ്റ് കീറും, മാറ്റങ്ങൾ
HDFC Credit Card Changes on July 1 : വാടക അടക്കുന്നതിന് 1% എന്ന നിരക്ക് മുമ്പത്തെപ്പോലെ തന്നെ തുടരും, പരമാവധി 4,999 രൂപയായിരിക്കും. ചെലവ് 15,000 രൂപയോ 30,000 രൂപയോ കവിയുകയാണെങ്കിൽ മാത്രമേ ഇന്ധനത്തിന് 1% ചാർജ് ഈടാക്കൂ
ജൂലൈ മുതൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇതുവഴി ഓൺലൈൻ ഗെയിമിംഗ്, വാലറ്റ് ലോഡിംഗ്, യൂട്ടിലിറ്റി ബിൽ പേയ്മെൻ്റുകൾ എന്നിവയുടെ ചിലവേറും. ബാധിക്കും. എന്തൊക്കെയാണ് മാറ്റങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കാം.
ഓൺലൈൻ ഗെയിമിൽ പാളും
ഡ്രീം 11, റമ്മി കൾച്ചർ, ജംഗ്ലി ഗെയിംസ്, എംപിഎൽ തുടങ്ങിയ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നുണ്ടെങ്കിൽ, ഇതിൽ ആകെ ചെലവിൻ്റെ 1% ഈടാക്കും. ഇതിൻ്റെ പരമാവധി പരിധി 4,999 രൂപ വരെയായിരിക്കും. കൂടാതെ, ഇടപാടുകളിൽ റിവാർഡ് പോയിൻ്റുകളിൽ ഉണ്ടാകില്ല.
വാലറ്റ് ലോഡിംഗ്
പേടിഎം, മൊബിക്വിക്, ഫ്രീചാർജ്, ഓല മണി തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളിൽ നിങ്ങളുടെ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രതിമാസം 10,000 രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ ലോഡുചെയ്ത തുകയിൽ നിന്ന് 1% ഈടാക്കും. ഈ ചാർജ് പരമാവധി 4,999 രൂപയായി പരിമിതപ്പെടുത്തും.
യൂട്ടിലിറ്റി ബിൽ പേയ്മെന്റ്
പ്രതിമാസം 50,000 രൂപയിൽ കൂടുതലോ ബിസിനസ് ക്രെഡിറ്റ് കാർഡുകളിൽ 75,000 രൂപയിൽ കൂടുതലോ യൂട്ടിലിറ്റി ബില്ലുകൾക്കായി (വൈദ്യുതി, വെള്ളം, ഗ്യാസ് പോലുള്ളവ) ചെലവഴിക്കുകയാണെങ്കിൽ, മൊത്തം ചെലവിൻ്റെ 1% ഈടാക്കും. ഈ നിരക്ക് പരമാവധി 4,999 രൂപ വരെയായിരിക്കും. ഇൻഷുറൻസ് പേയ്മെൻ്റിൽ ചാർജ് ഈടാക്കില്ല
മറ്റ് ചെലവുകൾക്കുള്ള പരിധി
വാടക അടക്കുന്നതിന് 1% എന്ന നിരക്ക് മുമ്പത്തെപ്പോലെ തന്നെ തുടരും, പരമാവധി 4,999 രൂപയായിരിക്കും. ചെലവ് 15,000 രൂപയോ 30,000 രൂപയോ കവിയുകയാണെങ്കിൽ മാത്രമേ ഇന്ധനത്തിന് 1% ചാർജ് ഈടാക്കൂ. മൂന്നാം കക്ഷി ആപ്പുകൾ വഴി പണമടയ്ക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസ ഫീസുകളിൽ 1% ചാർജ് ഈടാക്കൂ. സ്കൂൾ അല്ലെങ്കിൽ കോളേജ് വെബ്സൈറ്റ് അല്ലെങ്കിൽ പിഒഎസ് മെഷീൻ വഴി നടത്തുന്ന പണമടയ്ക്കലുകൾക്ക് യാതൊരു നിരക്കും ഈടാക്കില്ല.
ഇൻഷുറൻസ് ഇടപാടുകൾ
ഇൻഷുറൻസ് പേയ് മെന്റുകളിൽ റിവാർഡുകൾ ലഭിക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് കാർഡിനെ ആശ്രയിച്ചായിരിക്കും. ഇതിനൊരു നിശ്ചിത പ്രതിമാസ പരിധി ഉണ്ടായിരിക്കും.