EPF Retirement Planning: ശമ്പളം 30,000 ആണെങ്കില്‍ പിഎഫ് വഴി 2 കോടിയുണ്ടാക്കാം
2 Crore Retirement Fund Through EPF: നിങ്ങള്‍ പ്രതിമാസം 30,000 രൂപ ശമ്പളം വാങ്ങിക്കുന്ന ആളാണെന്ന് കരുതുക. ഒരാളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇപിഎഫ് വിഹിതം അങ്ങനെയെങ്കില്‍ വിരമിക്കുമ്പോഴേക്ക് നിങ്ങള്‍ക്ക് എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
നമ്മള്‍ പോലും അറിയാതെ പണം വളരുന്നു എന്ന് കേട്ടിട്ടില്ലേ? അക്ഷരാര്‍ത്ഥത്തില്‍ അത് തന്നെയാണ് സര്‍ക്കാരിന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎസ്) സംഭവിക്കുന്നത്. ഓരോ ശമ്പളക്കാരന്റെയും വരുമാനത്തില്‍ നിന്ന് സ്വയമേവ പണം നിക്ഷേപിക്കപ്പെടുന്ന രീതിയാണ് ഇവിടെയുള്ളത്. ഇതുവഴി നിങ്ങള്‍ക്ക് വലിയ തുക തന്നെ സമാഹരിക്കാന്‍ സാധിക്കും.
നിങ്ങള്‍ പ്രതിമാസം 30,000 രൂപ ശമ്പളം വാങ്ങിക്കുന്ന ആളാണെന്ന് കരുതുക. ഒരാളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇപിഎഫ് വിഹിതം അങ്ങനെയെങ്കില്‍ വിരമിക്കുമ്പോഴേക്ക് നിങ്ങള്‍ക്ക് എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
നിങ്ങളുടെ ഇപ്പോഴത്തെ പ്രായം 25 വയസ്. 60 വയസുവരെ ഇപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിലവില്‍ ഇപിഎഫ് നല്‍കുന്ന പലിശ 8.25 ശതമാനം. ഇത് ത്രൈമാസ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. ശമ്പളത്തിന്റെ 5 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ശമ്പളത്തില്‍ നിന്നുള്ള 12 ശതമാനത്തിന് പുറമെ തൊഴിലുടമയുടെ 3.67 ശതമാനവും ഇപിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നു.




Also Read: Mutual Fund: മ്യൂച്വൽ ഫണ്ടിൽ ഒന്നിലധികം നോമിനികളെ ചേർക്കാൻ കഴിയുമോ? അറിയേണ്ടതെല്ലാം…
ആകെ ലഭിക്കുന്നതെത്ര?
35 വര്‍ഷമാണ് ഇവിടെ നിങ്ങള്‍ക്ക് ആകെ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. ഇക്കാലയളവിലെ ആകെ നിക്ഷേപം 54,06,168 രൂപയായിരിക്കും. ഈ തുകയ്ക്ക് പലിശയായി ലഭിക്കുന്നത് 1,63,18,569 രൂപ. അങ്ങനെയെങ്കില്‍ മുതലും പലിശയും ചേര്‍ത്ത് ആകെ നിങ്ങളിലേക്ക് എത്തുന്ന തുക 2.17 കോടി രൂപ.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.