EMI: ഇഎംഐകള്‍ നിങ്ങളുടെ ജീവിതം കാര്‍ന്നുതിന്നുന്നുവോ? കടം വാങ്ങുന്നതിന് മുമ്പ് ഇതറിയുക
EMI Trap: ആളുകള്‍ പരസ്പരം സംസാരിക്കുന്ന വിഷയങ്ങളില്‍ പോലും ഇഎംഐ കടന്നുവന്നിരിക്കുന്നു എന്നതാണ് വസ്തുത. പല സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഇഎംഐ ഏര്‍പ്പെടുത്തുമ്പോള്‍ അത് ഇല്ലാതാക്കുന്നത് നിങ്ങളുടെ സാമ്പത്തിക രംഗത്തിന്റെ അടിത്തറയാണ്.

പ്രതീകാത്മക ചിത്രം
ഇന്നത്തെ തലമുറയിലെ ആളുകളുടെ ശമ്പളത്തിന്റെ പകുതിയോളം പോകുന്നത് ഇഎംഐയിലേക്കാണ്. എന്നാല്‍ ഇങ്ങനെ പോകുന്നത് പലപ്പോഴും നമ്മള്‍ പോലും അറിയുന്നില്ല എന്നതാണ് സത്യം. ഒരു മാസം ഒന്നിലധികം ഇഎംഐകള്‍ അടയ്ക്കുന്നവരാണ് ഇന്ത്യന്‍ ജനത. സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ വീടിന് വരെയുണ്ട് ഇഎംഐ.
ആളുകള്‍ പരസ്പരം സംസാരിക്കുന്ന വിഷയങ്ങളില്‍ പോലും ഇഎംഐ കടന്നുവന്നിരിക്കുന്നു എന്നതാണ് വസ്തുത. പല സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഇഎംഐ ഏര്‍പ്പെടുത്തുമ്പോള്‍ അത് ഇല്ലാതാക്കുന്നത് നിങ്ങളുടെ സാമ്പത്തിക രംഗത്തിന്റെ അടിത്തറയാണ്. നിങ്ങളുടെ കരിയര്‍ തീരുമാനങ്ങള്‍ മുതല്‍ സാമൂഹിക ജീവിതം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഇഎംഐകള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാം.
ജീവിതവും ഇഎംഐയും
എന്തെങ്കിലും വാങ്ങിക്കാന്‍ ഇന്ന് പണം സമ്പാദിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പുതിയ ഫോണ്‍, ഫാന്‍സി ഫ്രിഡ്ജ് അല്ലെങ്കില്‍ കാര്‍ പോലും നിങ്ങള്‍ക്ക് ഇഎംഐയില്‍ സ്വന്തമാക്കാം. എന്നാല്‍ ചെറിയ പ്രതിമാസ പേയ്‌മെന്റ് കാലക്രമേണ വര്‍ധിച്ച് വരുന്നു. നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇഎംഐകള്‍ക്ക് വേണ്ടി വിനിയോഗിക്കേണ്ടി വരുമ്പോഴാണ് പ്രശ്‌നം ആരംഭിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ക്ക് പെട്ടെന്ന് 20,000 രൂപയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ചെലവഴിക്കേണ്ടി വരുന്നു. ഇത് പണം കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാകുന്നു. സമ്പാദ്യം, യാത്ര അല്ലെങ്കില്‍ ദൈനംദിന ചെലവുകള്‍ പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും.
ആവേശകരമായ വാങ്ങലുകളും അമതി ചെലവുമാണ് ഇഎംഐകള്‍ പ്രധാനം ചെയ്യുന്നത്. ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ കടക്കെണിയിലേക്ക് നയിച്ചേക്കാം. എന്നാല്‍ കൃത്യ സമയത്ത് ഇഎംഐകള്‍ അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
Also Read: Children’s Aadhaar Biometrics: കുട്ടികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്തില്ലേ? ആനുകൂല്യങ്ങൾ നഷ്ടമാകും!
എന്നാല്‍ ഇഎംഐ അടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ നിങ്ങളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. എത്ര ശമ്പളം വാങ്ങിച്ചാലും സമ്പാദിക്കാന്‍ സാധിക്കുന്നില്ല എന്ന തോന്നലുണ്ടാകും. സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടും. കാലക്രമേണ മൂല്യം വര്‍ധിക്കുന്നവയിലുള്ള ഇഎംഐകള്‍ ഭാവിയില്‍ പ്രയോജനം ചെയ്യാനിടയുണ്ട്.