Gold Rate: സ്വർണ വില കൂട്ടുന്നത് ആര്, എങ്ങനെ?; പ്രധാനികൾ ഇവരെല്ലാം…

How Gold Prices are Determined: ഉത്സവ സീസണുകൾ, വിവാഹങ്ങൾ, നിക്ഷേപ താൽപ്പര്യം എന്നിവ വർദ്ധിക്കുമ്പോൾ സ്വർണ്ണത്തിന്റെ ആവശ്യം കൂടും. ഇത് വില വർദ്ധിക്കുന്നതിന് കാരണമാകും.

Gold Rate: സ്വർണ വില കൂട്ടുന്നത് ആര്, എങ്ങനെ?; പ്രധാനികൾ ഇവരെല്ലാം...

Gold

Published: 

13 Sep 2025 11:58 AM

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർന്ന് മുന്നേറുകയാണ്. ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും നാളെ എന്താകുമെന്ന് പ്രവചനാതീതമാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 81,520 രൂപയാണ് വില. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണവില നിശ്ചയിക്കുന്നതെന്ന് അറിയാമോ? വില കൂട്ടുന്നത് ആര്, എങ്ങനെ? പരിശോധിക്കാം…

സ്വർണവില നിശ്ചയിക്കുന്നത്

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എല്‍ബിഎംഎ) എന്ന അന്താരാഷ്ട്ര വ്യാപാര സംഘടനയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ബുള്ളിയന്‍ ബാങ്കുകള്‍ നടത്തുന്ന ദിവസേനയുള്ള ഇലക്ട്രോണിക് ലേലത്തിലൂടെയാണ് വില നിര്‍ണയം. ഓരോ സംസ്ഥാനത്തും സ്വർണ വ്യാപാരികളുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണവില ഇടുന്നത്. സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ ഭൂരിഭാ​ഗം വ്യാപാരികളും പിന്തുടരുന്നത്.

സ്വർണവിലയെ സ്വാധീനിക്കുന്നവ

വിപണിയിലെ ഡിമാൻഡ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രമുഖ ശക്തിയാണ്. ഉത്സവ സീസണുകൾ, വിവാഹങ്ങൾ, നിക്ഷേപ താൽപ്പര്യം എന്നിവ വർദ്ധിക്കുമ്പോൾ സ്വർണ്ണത്തിന്റെ ആവശ്യം കൂടും. ഇത് വില വർദ്ധിക്കുന്നതിന് കാരണമാകും. കൂടാതെ, ഖനന ഉത്പാദനം കുറയുകയോ അല്ലെങ്കിൽ വിതരണ ശൃംഖലയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ വിപണിയിൽ സ്വർണ്ണം കുറയുകയും വില കൂട്ടുകയും ചെയ്യും.

ALSO READ: സ്വര്‍ണം കുതിക്കുന്നു; എങ്ങനെ വേണം നിക്ഷേപം നടത്താന്‍?

അതുപോലെ, ആഗോള സ്വർണ്ണ വിപണിയിലെ വിലയാണ് പ്രാദേശിക വിലയുടെ അടിസ്ഥാനം. ഇതിൽ ഡോളറിന്റെ മൂല്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡോളറിന്റെ മൂല്യം കൂടുമ്പോൾ സ്വർണ്ണത്തിന്റെ വില കുറയുകയും, ഡോളറിന്റെ മൂല്യം കുറയുമ്പോൾ സ്വർണ്ണത്തിന്റെ വില കൂടുകയും ചെയ്യും. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ കുറയുകയാണെങ്കിൽ, ഇന്ത്യയിൽ സ്വർണ്ണത്തിന് വില കൂടും.

കേന്ദ്ര ബാങ്കുകളുടെ പങ്കും വലിയതാണ്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണ്ണം ഒരു കരുതൽ ധനമായി സൂക്ഷിക്കാറുണ്ട്. ഈ ബാങ്കുകൾ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. പണപ്പെരുപ്പം കൂടുമ്പോൾ കറൻസിയുടെ മൂല്യം കുറയുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയാറുണ്ട്. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നു. കൂടാതെ, യുദ്ധങ്ങൾ, സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയപരമായ പ്രതിസന്ധികളും സ്വർണവിലയെ ബാധിക്കാറുണ്ട്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ