Senior Citizens Savings Scheme: നിക്ഷേപിക്കുന്നതിന് ഇരട്ടി തിരികെ! ഈ സര്‍ക്കാര്‍ പദ്ധതിയില്ലേ എല്ലാത്തിനും
Investment Options For Senior Citizens: പ്രതിവര്‍ഷം 8.2 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. 30 ലക്ഷം വരെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന ഏത് തുകയ്ക്കും മികച്ച പലിശ തന്നെ ലഭിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
സീനിയര്‍ സിറ്റിസണ്‍മാര്‍ക്ക് നിക്ഷേപിക്കാന്‍ നമ്മുടെ നാട്ടില്‍ ഒട്ടേറെ പദ്ധതികളുണ്ട്. നിങ്ങള്‍ക്ക് 60 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ പരിഗണിക്കാവുന്ന പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി കുറഞ്ഞ റിസ്‌ക്കോടെ ഉറപ്പായ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നു.
പ്രതിവര്‍ഷം 8.2 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. 30 ലക്ഷം വരെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന ഏത് തുകയ്ക്കും മികച്ച പലിശ തന്നെ ലഭിക്കുന്നതാണ്. 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ പലിശയായി മാത്രം 6.15 ലക്ഷം രൂപ ലഭിക്കുന്നു.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിന് ശേഷം നിങ്ങളുടെ മൊത്തെ കോര്‍പ്പസ് 21.15 ലക്ഷമാകും. മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടുമ്പോള്‍ മൊക്കെ വരുമാനം 22 ലക്ഷത്തിന് മുകളിലേക്കും പോകും.
മികച്ച വരുമാനം മാത്രമല്ല എസ്‌സിഎസ്എസിനെ വ്യത്യസ്തമാക്കുന്നത്, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം വരെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതായി വരും. പ്രതിവര്‍ഷ പലിശ വരുമാനം 50,000 രൂപ കവിയുകയാണെങ്കില്‍ ടിഡിഎസും ബാധകമാണ്. എന്നാല്‍ ഫോം 15എച്ച് (നികുതി നല്‍കേണ്ട വരുമാനമില്ലാത്തവര്‍ക്ക്) സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഇളവ് ലഭിക്കും.
Also Read: SIP Investment: 10,000 രൂപ 16 വര്‍ഷം കൊണ്ട് 32 ലക്ഷമായി! ഈ എസ്‌ഐപി വിട്ടുകളയണോ?
പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കുകളിലോ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നത്. ഒറ്റയ്‌ക്കോ ജോയിന്റായോ അക്കൗണ്ട് ആരംഭിക്കാം. എന്നാലും നിക്ഷേപം 30 ലക്ഷത്തിന് മുകളില്‍ പോകരുത്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.