AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO 3.0: കാത്തിരിപ്പൊക്കെ അവസാനിച്ചു; ജനുവരിയില്‍ പിഎഫ് തുക എടിഎമ്മിലെത്തും

PF Withdrawal Through ATM: ഒക്ടോബര്‍ രണ്ടാം വാരത്തില്‍ നടക്കാനിരിക്കുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങില്‍ എടിഎം പിന്‍വലിക്കലുകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് വിവരം.

EPFO 3.0: കാത്തിരിപ്പൊക്കെ അവസാനിച്ചു; ജനുവരിയില്‍ പിഎഫ് തുക എടിഎമ്മിലെത്തും
ഇപിഎഫ്ഒImage Credit source: SOPA Images/ Getty Images
Shiji M K
Shiji M K | Updated On: 27 Sep 2025 | 11:06 AM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. 2026 ജനുവരി മുതല്‍ നിങ്ങള്‍ക്ക് പിഎഫ് തുക എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാം. ഇതോടെ പണം പിന്‍പലിക്കാനായി ഓണ്‍ലൈന്‍ ക്ലെയിം സമര്‍പ്പിക്കേണ്ടി വരില്ലെന്നാണ് വിവരം. മണികണ്‍ട്രോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ പണം ലഭിക്കാനായി ഓണ്‍ലൈന്‍ ക്ലെയിം സമര്‍പ്പിച്ച് ദിവസങ്ങളോളം കാത്തിരിക്കണം. എന്നാല്‍ ജനുവരി മുതല്‍ കാര്യങ്ങള്‍ കൂടുതല്‍ ഈസിയാകും. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ നടക്കാനിരിക്കുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങില്‍ എടിഎം പിന്‍വലിക്കലുകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് വിവരം.

നിലവില്‍ ഏകദേശം 27 കോടി രൂപയുടെ മൂലധനമാണ് ഇപിഎഫ്ഒയ്ക്കുള്ളത്. 8.2 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുടമകള്‍ സമര്‍പ്പിച്ച 1.25 കോടി ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണുകള്‍ വഴി 3.41 ലക്ഷം കോടിയിലധികം രൂപ സംഭാവനയായി ഇപിഎഫ്ഒ ശേഖരിച്ചു.

ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് കാര്യക്ഷമവും സുതാര്യവുമായി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന പരിഷ്‌കാരണങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പാസ്ബുക്ക് ലൈറ്റ് സംവിധാനം പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. പാസ്ബുക്ക് ലൈറ്റ് വഴി വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

Also Read: EPFO 3.0: ഇപിഎഫ് യുപിഐയിലേക്കും എടിഎമ്മിലേക്കും; പുതിയ സൗകര്യം ജൂണ്‍ മുതല്‍

നിലവില്‍ അംഗങ്ങള്‍ക്ക് ജോലി മാറുമ്പോള്‍ അവരുടെ പിഎഫ് അക്കൗണ്ടുകള്‍ ഫോം 13 വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് മാത്രമേ തൊഴിലുടമയുടെ വിവരങ്ങള്‍ മാറ്റാന്‍ സാധിക്കൂ. ഇതിന് ശേഷം മുന്‍ പിഎഫ് ഓഫീസ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുകയും പുതിയ പിഎഫ് ഓഫീസിലേക്ക് അയക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്രയേറെ നടപടിക്രമങ്ങള്‍ ആവശ്യമില്ല.