Jeff Bezos wedding cost: മൂന്ന് ദിവസത്തെ ആഘോഷങ്ങൾ, വധുവിന്റെ വസ്ത്രത്തിന് മാത്രം 12 കോടി, ആമസോൺ സ്ഥാപകന്റെ വിവാഹത്തിന് പൊടിപൊടിച്ചത് കോടികൾ
Jeff Bezos wedding cost: വ്യാഴാഴ്ച നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച ആയിരുന്നു വിവാഹം. ശനിയാഴ്ചയും വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്. വിവാഹത്തിന്റെ യഥാർത്ഥ ചെലവ് എത്രയാണെന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഏകദേശം 50 മില്യൺ ഡോളർ ചെലവായെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസും വിവാഹിതരായി. ഇറ്റലിയിലെ വെനീസിൽ നടന്ന ആഡംബര വിവാഹത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിംഗാണ്. കൂടാതെ ആമസോൺ സ്ഥാപകന്റെ വിവാഹ ചെലവുകൾ അറിയാനും ആളുകൾ താത്പര്യം പ്രകടിപ്പിക്കുന്നു. വ്യാഴാഴ്ച നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച ആയിരുന്നു വിവാഹം. ശനിയാഴ്ചയും വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.
വിവാഹത്തിന്റെ യഥാർത്ഥ ചെലവ് എത്രയാണെന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഏകദേശം 50 മില്യൺ ഡോളർ ചെലവായെന്നാണ് റിപ്പോർട്ടുകൾ. നാളെ വൈകുന്നേരം നടക്കുന്ന സമാപന പാർട്ടിയോടെയാണ് വിവാഹ ആഘോഷങ്ങൾ സമാപിക്കുക. ലേഡി ഗാഗയും എൽട്ടൺ ജോണും പരിപാടി അവതരിപ്പിക്കുമെന്നും വിവരമുണ്ട്.
വധുവായ ലോറൻ സാഞ്ചസിന്റെ വസ്ത്രത്തിന് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ള നിറത്തിലുള്ള മെര്‍മെയ്ഡ് ലൈന്‍ ഗൗണായിരുന്നു സാഞ്ചസിന്റെ വേഷം. ഇറ്റലിയിലെ ആഡംബര ഫാഷന്‍ ഹൗസായ ഡോള്‍ട്ട് ആന്റ് ഗബ്ബാനയാണ് വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജെഫ് ബെസോസ് ധരിച്ചിരുന്നത്.
ബെസോസും സാഞ്ചസും ബുധനാഴ്ച ഹെലികോപ്റ്ററിലാണ് വെനീസിലെത്തിയത്. ആഡംബര ഹോട്ടലായ അമനിലായിരുന്നു താമസം. മുറികള്‍ക്ക് രാത്രിക്ക് കുറഞ്ഞത് 4,000 യൂറോ (ഏകദേശം നാല് ലക്ഷം രൂപ) ആണ് അമനിലെ വാടക.