Aadhaar Card: ആധാർ കാർഡ് കളഞ്ഞുപോയോ? നമ്പർ കണ്ടെത്താൻ വഴിയുണ്ട്
Retrieve Aadhaar Number: ആധാർ കാർഡ് നഷ്ടപ്പെട്ടാലും അതിലെ നമ്പർ കണ്ടെത്താൻ സാധിക്കും. അവ എങ്ങനെയെന്ന് നോക്കാം...
ഒരു സിംകാർഡ് എടുക്കുന്നത് മുതൽ സർക്കാർ സേവനങ്ങൾക്ക് വരെ, എല്ലാറ്റിനും ആധാർ കാർഡ് അനിവാര്യമാണ്. എന്നാൽ ഈ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും. ആധാർ കാർഡ് നഷ്ടപ്പെട്ടാലും അതിലെ നമ്പർ കണ്ടെത്താൻ സാധിക്കും. അവ എങ്ങനെയെന്ന് നോക്കാം…
ആധാർ നമ്പർ കണ്ടെത്താൻ (മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കുന്നവർ)
UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് https://myaadhaar.uidai.gov.in/retrieve-eid-uid സന്ദർശിക്കുക
ആധാറിലുള്ളത് പോലെ മുഴുവൻ പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
ക്യാപ്ച നൽകി ഒടിപിക്ക് അഭ്യർത്ഥിക്കാം.
രജിസ്റ്റർ ചെയ്ത മൊബൈൽ അല്ലെങ്കിൽ ഇമെയിലിൽ ലഭിച്ച ഒടിപി നൽകുക.
വെരിഫിക്കേഷൻ പൂർത്തിയായ ഉടനെ നിങ്ങൾക്ക് UID അല്ലെങ്കിൽ EID എസ്എംഎസ് ആയി ലഭിക്കുന്നതാണ്.
മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർ
അടുത്തുള്ള ആധാർ എന്റോൾമെന്റ് അല്ലെങ്കിൽ അപ്‌ഡേറ്റ് സെന്റർ സന്ദർശിക്കുക.
നിങ്ങളുടെ പേര്, ലിംഗഭേദം, ജില്ല അല്ലെങ്കിൽ പിൻ കോഡ് തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
ബയോമെട്രിക് പരിശോധന (വിരലടയാളം/ഐറിസ് സ്‌കാൻ) ചെയ്യുക.
വിശദാംശങ്ങൾ പൊരുത്തപ്പെടുന്ന പക്ഷം ഇ- ആധാർ പ്രിന്റ് ലഭിക്കുന്നതാണ്.