SIP: ശമ്പളത്തിന്റെ ഒരുഭാഗം മതി 7 കോടിയുണ്ടാക്കാന്‍; എത്ര രൂപ നിക്ഷേപിക്കണം?
SIP Calculator: നിങ്ങള്‍ക്ക് പ്രതിമാസം എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്നുവെന്നതിന് അനുസരിച്ചാണ് ലഭിക്കുന്ന ലാഭം തീരുമാനിക്കപ്പെടുന്നത്. 7 കോടി രൂപയുടെ കോര്‍പ്പസ് ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്‌കീമിലോ ഫണ്ടിലോ ഇടയ്ക്കിടെ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ഇതുവഴി സാധിക്കുന്നു. ഇതൊരു ദീര്‍ഘകാല നിക്ഷേപ മാര്‍ഗമായതിനാല്‍ തന്നെ ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടമുണ്ടാക്കാമെന്ന ചിന്തയോടെ ഒരിക്കലും നിക്ഷേപം ആരംഭിക്കാന്‍ പാടില്ല.
നിങ്ങള്‍ക്ക് പ്രതിമാസം എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്നുവെന്നതിന് അനുസരിച്ചാണ് ലഭിക്കുന്ന ലാഭം തീരുമാനിക്കപ്പെടുന്നത്. 7 കോടി രൂപയുടെ കോര്‍പ്പസ് ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് അറിയാമോ?
7 കോടി രൂപ സമാഹരിക്കാനായി 20,000 രൂപയാണ് പ്രതിമാസം നിങ്ങള്‍ എസ്‌ഐപിയില്‍ നിക്ഷേപം നടത്തേണ്ടത്. 12 ശതമാനമാണ് വാര്‍ഷിക വരുമാനം ലഭിക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 24,00,000 രൂപ. അതിന് ലഭിക്കുന്ന മൂലധന നേട്ടം 20,80,718 രൂപ. വിരമിക്കല്‍ കോര്‍പ്പസ് 44,80,718 രൂപയുമായിരിക്കും.
20 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ ആകെ നിക്ഷേപിക്കുന്നത് 48,00,000 രൂപ. മൂലധന നേട്ടം 1,35,97,147 രൂപ. വിരമിക്കല്‍ കോര്‍പ്പസായി കയ്യിലേക്ക് എത്തുന്നത് 1,83,97,147 രൂപയാകും.
30 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍, നിക്ഷേപിക്കുന്ന ആകെ തുക 72,00,000 രൂപയും മൂലധന നേട്ടം 5,44,19,464 രൂപയുമായിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6,16,19,464 രൂപ നിങ്ങളിലേക്ക് എത്തും.
32 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപം കൂടി പരിശോധിക്കാം. ഇക്കാലയളവില്‍ 20,000 രൂപ വെച്ച് നിക്ഷേപിക്കുന്ന തുക 76,80,000 രൂപയും മൂലധന നേട്ടം 7,01,56,755 രൂപയുമാണ്. കോര്‍പ്പസ് 7,78,36,755 രൂപ. 30 വര്‍ഷത്തിന് മുകളില്‍ നടത്തുന്ന നിക്ഷേപത്തിന് തീര്‍ച്ചയായും 7 കോടി രൂപ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കി തരാന്‍ സാധിക്കുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.