AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Loan Tips: നല്ലതും ചീത്തയും ലോണിലുമുണ്ട്; എങ്ങനെ ശരിയായവ കണ്ടെത്താം

What Are Good and Bad Loans: ലോണുകള്‍ തന്നെ പല വിധത്തിലുണ്ട്. ചിലത് ഒരു വ്യക്തിയുടെ സമ്പത്ത് ഇരട്ടിയാക്കാന്‍ സഹായിക്കുമ്പോള്‍ മറ്റ് ചിലത് ഉപയോക്താവിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ മോശമാക്കുന്നു. നല്ല ലോണും മോശം ലോണും തമ്മിലുള്ള വ്യത്യാസം മനസിലാക്കി വേണം ഇവയെ സമീപിക്കാന്‍.

Loan Tips: നല്ലതും ചീത്തയും ലോണിലുമുണ്ട്; എങ്ങനെ ശരിയായവ കണ്ടെത്താം
പ്രതീകാത്മക ചിത്രം Image Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Published: 07 Jul 2025 12:08 PM

ഇന്നത്തെ കാലത്ത് ലോണുകള്‍ എടുക്കുക എന്നത് വളരെ സാധാരണമായിട്ടുള്ള ഒരു കാര്യമായി മാറിക്കഴിഞ്ഞു. എന്നാല്‍ ലോണുകളെടുക്കുന്നത് മോശമായ കാര്യമായി പരിഗണിക്കുന്നവരും നമുക്കിടയിലുണ്ട്. സ്റ്റാറ്റസിന്റെ ഭാഗമായാണ് പലരും ലോണിനെ കാണുന്നത്. ലോണുകള്‍ എടുക്കുന്നു എന്ന് പറയുന്നത് പലര്‍ക്കും കുറച്ചിലാണ്. എന്നാല്‍ ലോണുകള്‍ അത്ര മോശപ്പെട്ട ഒന്നല്ലല്ലോ, നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകാന്‍ ലോണുകള്‍ക്ക് സാധിക്കുന്നു.

എന്നാല്‍ ലോണുകള്‍ തന്നെ പല വിധത്തിലുണ്ട്. ചിലത് ഒരു വ്യക്തിയുടെ സമ്പത്ത് ഇരട്ടിയാക്കാന്‍ സഹായിക്കുമ്പോള്‍ മറ്റ് ചിലത് ഉപയോക്താവിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ മോശമാക്കുന്നു. നല്ല ലോണും മോശം ലോണും തമ്മിലുള്ള വ്യത്യാസം മനസിലാക്കി വേണം ഇവയെ സമീപിക്കാന്‍.

നല്ല ലോണുകള്‍

സ്ഥിരമായ വരുമാനം നല്‍കുന്നതോ അല്ലെങ്കില്‍ മൂല്യം വര്‍ധിപ്പിക്കുന്നതോ ആയ ലോണുകളെയാണ് നല്ല ലോണുകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് നിങ്ങളുടെ ഭാവിയിലേക്കുള്ള നിക്ഷേപമായി കണക്കാക്കാം.

  1. വിദ്യാഭ്യാസ വായ്പകള്‍- പഠനാവശ്യത്തിന് എടുക്കുന്ന വായ്പകള്‍ ഒരാളുടെ ഭാവിയെ സപ്പോര്‍ട്ട് ചെയ്യുന്നു. ആ വിദ്യാഭ്യാസത്തില്‍ നിന്നുണ്ടാകുന്ന വരുമാനം, തൊഴിവലസരങ്ങള്‍ എന്നിവ നിക്ഷേപമാണ് കണക്കാക്കാം.
  2. ഭവന വായ്പകള്‍- വീട് വെക്കുന്നതും നമുക്ക് എക്കാലത്തേക്കുമുള്ള നിക്ഷേപമാണ്.
  3. ബിസിനസ്- സംരംഭം സൃഷ്ടിക്കുന്നതിനോട് വികസിപ്പിക്കുന്നതിനോ എടുക്കുന്ന ലോണുകളും നല്ലതാണ്.

എന്തുകൊണ്ട് നല്ലത്

  • മറ്റ് വഴികളില്‍ നിന്ന് പണം കടം വാങ്ങാതെ ലോണുകളെ ആശ്രയിക്കുന്നത് കുറച്ചുകൂടി ഉപയോക്താവിന് സൗകര്യപ്രദമാണ്.
  • പലിശ നിരക്ക് ഈടാക്കുന്നതും വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും.
  • ചിലപ്പോള്‍ പലിശയ്ക്ക് ഇളവുകളും നല്‍കുന്നു.
  • കൃത്യസമയത്ത് പണമടയ്ക്കുന്നത് ക്രെഡിറ്റ് ചരിത്രം മെച്ചപ്പെടുത്തുന്നു.

മോശം ലോണ്‍

മൂല്യം പെട്ടെന്ന് കുറയാന്‍ സാധ്യതയുള്ളവയ്ക്കായി ലോണുകള്‍ എടുക്കുന്നതിനെയാണ് മോശം ലോണായി കണക്കാക്കുന്നത്. സാമ്പത്തികമായി ലാഭമൊന്നുമില്ലെങ്കിലും നിങ്ങളില്‍ നിന്ന് വലിയ സംഖ്യ പലിശയായി പോകും.

Also Read: Flipkart-Amazon: ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഓഫര്‍ മഴ; ജൂലൈ 12 മുതല്‍ വമ്പന്‍ വിലക്കിഴിവ്

  1. ക്രെഡിറ്റ് കാര്‍ഡ്- അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.
  2. പേഴ്‌സണല്‍ ലോണുകള്‍- സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകള്‍ ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന ശീലം.
  3. വാഹന വായ്പകള്‍- വായ്പ തിരിച്ച് തീരുന്നതിന് മുമ്പ് ആസ്തി പൂര്‍ണമായും മൂല്യത്തകര്‍ച്ച നേരിടുകയാണെങ്കില്‍ അതൊരു മോശം ലോണാണ്.

എന്തുകൊണ്ട്

  • വരുമാനം ഇല്ലെങ്കിലും ഉയര്‍ന്ന പലിശ നല്‍കണം.
  • പണമൊഴുക്ക് ഉണ്ടാകില്ല.
  • കടത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാനിടയുണ്ട്.