PF Balance: പിഎഫ് ബാലന്‍സ് അറിയാന്‍ അക്കൗണ്ടില്‍ കയറി നോക്കേണ്ട; പിന്നെ?

PF Balance Without Login How to Check EPF: ഇപിഎഫ്ഒ അക്കൗണ്ടില്‍ കയറി ബാലന്‍സ് പരിശോധിക്കുന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഓരോ തവണയും യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി വേണം അക്കൗണ്ടിലേക്ക് എത്താന്‍. എന്നാല്‍ ഇതൊന്നുമല്ലാതെ വെറുതെ ഫോണില്‍ തോണ്ടുന്നതിനിടെ പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.

PF Balance: പിഎഫ് ബാലന്‍സ് അറിയാന്‍ അക്കൗണ്ടില്‍ കയറി നോക്കേണ്ട; പിന്നെ?

ഇപിഎഫ്ഒ

Updated On: 

28 Apr 2026 | 12:38 PM

പബ്ലിക് പ്രൊവിഡന്റിന്റെ ഭാഗമാകുന്നവരാണ് ഒട്ടുമിക്ക എല്ലാ ജീവനക്കാരും. ഓരോ മാസവും നിശ്ചിത തുക പിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ക്ക് സാധിക്കും. എന്നാല്‍ എത്ര രൂപ പിഎഫിലുണ്ടെന്ന് അറിയാനായി ഇപിഎഫ്ഒ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നോക്കേണ്ടതുണ്ട്. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമാണോ?

ഇപിഎഫ്ഒ അക്കൗണ്ടില്‍ കയറി ബാലന്‍സ് പരിശോധിക്കുന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഓരോ തവണയും യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി വേണം അക്കൗണ്ടിലേക്ക് എത്താന്‍. എന്നാല്‍ ഇതൊന്നുമല്ലാതെ വെറുതെ ഫോണില്‍ തോണ്ടുന്നതിനിടെ പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.

വളരെ ലളിതമായ രീതിയില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പിഎഫ് ബാലന്‍സ് അറിയാനാകും, അതായത് ഇതിനായി ഇന്റര്‍നെറ്റ് പോലും ഫോണില്‍ ഉണ്ടാകേണ്ടതില്ല. എന്നാല്‍ എന്തെല്ലാമാണ് ആ വഴികള്‍ എന്ന് നോക്കിയാലോ?

മിസ്ഡ് കോള്‍ വഴി പിഎഫ് ബാലന്‍സ് അറിയാം

നിങ്ങളുടെ ഇപിഎഫ്ഒ ബാലന്‍സ് അറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളിലൊന്നാണ് മിസ്ഡ് കോള്‍. ഇപിഎഫ്ഒയുടെ ഓഫ്‌ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാതെ തന്നെ ഇതുവഴി ബാലന്‍സ് അറിയാം. യുഎഎന്‍ സജീവവമായതും കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ടെങ്കില്‍ 9966044425 എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ 7738299899 എന്ന നമ്പറിലേക്കോ മിസ്ഡ് കോളിടാം. ഇതുവഴി പിഎഫ് ബാലന്‍സ് ലഭിക്കും.

മിസ്ഡ് കോളിട്ടതിന് പിന്നാലെ പിഎഫ് ബാലന്‍സും ഏറ്റവും ഒടുവില്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങളും ഉള്‍പ്പെടെയുള്ള മെസേജായിരിക്കും ഫോണിലേക്ക് എത്തുക. ഈ രീതി വേഗത്തിലും കാര്യക്ഷമവുമായ സേവനം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ബാലന്‍സ് നോക്കുന്നതിന് മുമ്പ് നിങ്ങളുടെ ആധാര്‍, പാന്‍ അല്ലെങ്കില്‍ ബാങ്ക് വിവരങ്ങള്‍ യുഎഎന്‍ പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

പിഎഫ് ബാലന്‍സ് എസ്എംഎസ് വഴിയും അറിയാം

മിസ്ഡ് കോളിന് പുറമെ എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് ഇപിഎഫ്ഒ ബാലന്‍സ് പരിശോധിക്കാവുന്നതാണ്. ഇതിന് നിങ്ങളെ സഹായിക്കുന്നത് ഇപിഎഫ്ഒ എസ്എംഎസ് സേവനമാണ്. നിങ്ങളുടെ പിഎഫ് ബാലന്‍സ് എസ്എംഎസ് വഴി ലഭിക്കാന്‍ EPFOHO UAN ENG എന്ന് ടൈപ്പ് ചെയ്ത് 7738299899 ഈ നമ്പറിലേക്ക് അയക്കുക.

നിങ്ങളുടെ യുഎഎന്‍ സജീവമാണെന്നും കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തിലാണ് ഈ സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ മറ്റ് ഭാഷകളിലും സേവനം ലഭ്യമാണ്.

Also Read: Bank Salary Revision: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പള പരിഷ്കരണം ഉടൻ

ഉമാങ് ആപ്പ് ഉപയോഗിച്ചും നോക്കാം

എസ്എംഎസും മിസ്ഡ് കോളും വേണ്ടെന്ന് തോന്നുന്നവര്‍ക്ക് പ്രയോഗിക്കാവുന്ന വേറെയും മാര്‍ഗങ്ങള്‍ ലഭ്യമാണ്. അതിലൊന്നാണ് ഉമാങ് ആപ്പ് വഴി ബാലന്‍സ് പരിശോധിക്കല്‍. കൂടുതല്‍ വ്യക്തതയോടെ ഇപിഎഫ്ഒ സേവനങ്ങള്‍ ആസ്വദിക്കാനും, കൃത്യമായ കണക്കുകള്‍ അറിയാനും ഉമാങ് നിങ്ങളെ സഹായിക്കും. ഉപയോക്തൃ സൗഹൃദമായ ഒരു പ്ലാറ്റ്‌ഫോമാണ് ഉമാങ്.

ഉമാങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഇപിഎഫ്ഒ എന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫിക്കേഷന്‍ നടത്താം. ശേഷം ലോഗിന്‍ ചെയ്ത് ഫോണില്‍ തന്നെ പിഎഫുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്. ഇതുവഴി തന്നെ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാനുള്ള അപേക്ഷയും സമര്‍പ്പിക്കാനാകും.

English Summary

You can easily check and estimate your PF (EPF) balance without logging into your account. Employees can use options like missed calls, SMS services, or the UMANG app linked to their UAN to get balance details instantly. By knowing your monthly contribution and interest rate, you can also roughly calculate your PF balance manually.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്