HRA Claiming: നികുതി ലാഭിക്കാന്‍ മാതാപിതാക്കള്‍ക്ക് വാടക നല്‍കാം; എങ്കില്‍ എച്ച്ആര്‍എ എങ്ങനെ ക്ലെയിം ചെയ്യാം
Rent Paid to Parents HRA Claim: ആദായ നികുതി വകുപ്പ് ഇപ്പോള്‍ എഐ ഡാറ്റ മാച്ചിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തെറ്റായതോ, സംശയാസ്പദമായതോ ആയ ക്ലെയിമുകള്‍ കണ്ടെത്തുന്നത് വളരെ എളുപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം
നികുതി ലാഭിക്കുന്നതിനായി വീട്ടുവാടക അലവന്‍സില്‍ നിന്ന് മാതാപിതാക്കള്‍ക്ക് വാടക നല്‍കുന്ന നിരവധിയാളുകളുണ്ട്. എന്നാല്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വാടക നല്‍കുന്നത് മാതാപിതാക്കള്‍ക്ക് ആണെങ്കില്‍ പോലും എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നത് കൃത്യമായിട്ടായിരിക്കണമെന്നാണ് സിഎ അപൂര്‍വ ഗവായ് എന്നയാള്‍ ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
ആദായ നികുതി വകുപ്പ് ഇപ്പോള്‍ എഐ ഡാറ്റ മാച്ചിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തെറ്റായതോ, സംശയാസ്പദമായതോ ആയ ക്ലെയിമുകള്‍ കണ്ടെത്തുന്നത് വളരെ എളുപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എങ്ങനെ എച്ച്ആര്‍എ ക്ലെയിം ചെയ്യാം?
- മാതാപിതാക്കള്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി വാടക നല്‍കുക.
- വാടക കരാര്‍ ഉണ്ടായിരിക്കണം.
- നിങ്ങളുടെ മാതാപിതാക്കള്‍ വാടക വരുമാനം അവരുടെ ഐടിആറില്‍ കാണിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- ഇവയില്‍ ഏതെങ്കിലും പാലിച്ചില്ലെങ്കില്‍ അത് എച്ച്ആര്‍എ ക്ലെയിം നിരസിക്കുന്നതിന് കാരണമാകും.
ഈ തെറ്റുകള്‍ അരുത്
- ബാങ്ക് ഇടപാടുകള്‍ നടത്താതെ വാടക ക്ലെയിം ചെയ്യുന്നത് നികുതി അടയ്ക്കുന്നതിന് കാരണമാകും.
- നികുതി ആവശ്യങ്ങള്‍ക്ക് വാക്കാലുള്ള കരാറുകള്‍ കൊണ്ട് കാര്യമില്ല.
- വര്‍ഷാവസാനം ഒരുമിച്ച് വാടക നല്‍കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
- നിങ്ങളുടെ മാതാപിതാക്കള്‍ അവരുടെ ഐടിആറില്‍ വാടക വാങ്ങിക്കുന്നത് കാണിച്ചില്ലെങ്കില്‍ നികുതി നോട്ടീസ് ലഭിക്കും.
എച്ച്ആര്‍എ ഇളവ് എങ്ങനെ ലഭിക്കും?
പഴയ നികുതി വ്യവസ്ഥയില്‍ എച്ച്ആര്‍എ നികുതി ഇളവ് ലഭിക്കുന്നത് മൂന്ന് കാര്യങ്ങള്‍ക്കാണ്.
- തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ എച്ച്ആര്‍എ
മെട്രോ നഗരത്തിലാണ് താമസിക്കുന്നതെങ്കില്‍ വാടക ശമ്പളത്തിന്റെ 50 ശതമാനം, നോണ്‍ - മെട്രോ നഗരത്തിലാണെങ്കില്‍ 40 ശതമാനം ആണെങ്കില്‍
- നിങ്ങള്‍ നല്‍കുന്ന വാടക ശമ്പളത്തിന്റെ 10 ശതമാനം കുറവാണെങ്കില്‍
Also Read: ICICI Bank Minimum Balance : മിനിമം ബാലൻസ് 50,000 രൂപയോ? ഞെട്ടിച്ചുകൊണ്ട് ഐസിഐസിഐ അറിയിപ്പ്
എന്തെല്ലാം രേഖകള്‍ വേണം?
- സ്റ്റാമ്പ് ചെയ്ത വാടക കരാര്‍
- ഓരോ മാസത്തെയും വാടക രസീതുകള്‍
- വാടക പേയ്‌മെന്റ് കാണിക്കുന്ന ബാങ്ക് രേഖകള്‍
- വീട്ടുടമസ്ഥന്റെ പാന്‍ വിശദാംശങ്ങള്‍ ( വാര്‍ഷിക വാടക വരുമാനം 1 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍)
- തൊഴിലുടമയില്‍ നിന്നുള്ളം ഫോം 16
- നികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ മാതാപിതാക്കളുടെ ഐടിആറിന്റെ പകര്‍പ്പ്