AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Credit Card: IRCTC ക്രെഡിറ്റ് കാര്‍ഡുകളെടുക്കൂ മികച്ച ഓഫറുകള്‍ സ്വന്തമാക്കൂ

Best IRCTC Credit Cards 2025: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ക്യാഷ്ബാക്ക്, സൗജന്യ റെയില്‍വേ ലോഞ്ച് ആക്‌സസ്, റിവാര്‍ഡ് പോയിന്റുകള്‍, ഇഎംഐ ഓപ്ഷന്‍ പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ഈ കാര്‍ഡുകള്‍ക്ക് ലഭിക്കുന്നതാണ്. ഐആര്‍സിടിസി ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

IRCTC Credit Card: IRCTC ക്രെഡിറ്റ് കാര്‍ഡുകളെടുക്കൂ മികച്ച ഓഫറുകള്‍ സ്വന്തമാക്കൂ
ക്രെഡിറ്റ് കാര്‍ഡ്‌ Image Credit source: Virojt Changyencham/Getty Images Creative
shiji-mk
Shiji M K | Published: 12 Aug 2025 10:27 AM

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊതുഗതാഗത മാര്‍ഗങ്ങളിലൊന്നാണ് ട്രെയിനുകള്‍. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന നിരവധിയാളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇവര്‍ക്കായി റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ വിവിങ ബാങ്കുകളുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ക്യാഷ്ബാക്ക്, സൗജന്യ റെയില്‍വേ ലോഞ്ച് ആക്‌സസ്, റിവാര്‍ഡ് പോയിന്റുകള്‍, ഇഎംഐ ഓപ്ഷന്‍ പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ഈ കാര്‍ഡുകള്‍ക്ക് ലഭിക്കുന്നതാണ്. ഐആര്‍സിടിസി ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

രാജ്യത്തെ മികച്ച 4 ഐആര്‍സിടിസി ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം.

ഐആര്‍സിടിസി എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്

പതിവായി യാത്ര നടത്തുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന കാര്‍ഡുകളിലൊന്നാണിത്. റിവാര്‍ഡുകള്‍, സൗജന്യ റെയില്‍വേ ലോഞ്ച് ആക്‌സസ്, എക്‌സ്‌ക്ലുസീവ് യാത്രാ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം താങ്ങാനാകുന്ന വാര്‍ഷിക ഫീസില്‍ ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

60 ദിവസത്തിനുള്ളില്‍ 500 രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുമ്പോള്‍ 350 പോയിന്റുകള്‍, വാര്‍ഷിക ഫീസ് അടയ്ക്കുമ്പോള്‍ 500 പോയിന്റുകള്‍, എസി1, എസി2, എസി3, ഇസി, സിസി എന്നിവയിലെ ബുക്കിങ്ങുകള്‍ 10 ശതമാനം ക്യാഷ്ബാക്ക്. ഇന്ധനം ഒഴികെയുള്ള റീട്ടെയ്ല്‍ ചെലവുകളില്‍ ഓരോ 125 രൂപയ്ക്കും 1 പോയിന്റ്, പ്രതിവര്‍ഷം 4 സൗജന്യ ലോഞ്ച് ആക്‌സസ്, 500 രൂപ മുതല്‍ 3,000 രൂപ വരെയുള്ള ഇന്ധന ചെലവുകളില്‍ 1 ശതമാനം ഇളവ് എന്നിവയാണ് ഈ കാര്‍ഡ് നല്‍കുന്ന ഓഫറുകള്‍.

ഐആര്‍സിടിസി എസ്ബിഐ റുപേ ക്രെഡിറ്റ് കാര്‍ഡ്

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നവയില്‍ താങ്ങാവുന്ന കാര്‍ഡാണിത്. 60 ദിവസത്തിനുള്ളില്‍ 500 രൂപയ്ക്ക് മുകളില്‍ കാര്‍ഡ് എടുത്തയുടന്‍ ചെലവഴിക്കുമ്പോള്‍ 350 പോയിന്റുകള്‍, വാര്‍ഷിക പുതുക്കള്‍ ഫീസ് അടയ്ക്കുമ്പോള്‍ 500 പോയിന്റുകള്‍, എസി, ഇസി, സിസി ബുക്കിങുകള്‍ 10 ശതമാനം വരെ ക്യാഷ്ബാക്ക്, ഇന്ധനത്തിന് അല്ലാതെയുള്ള ഓരോ 125 രൂപ ചെലവഴിക്കലിനും 1 പോയിന്റ്, ഐആര്‍സിടിസി ഇടപാടുകളുടെ ചാര്‍ജില്‍ 1 ശതമാനം കിഴിവ്, എക്‌സ്‌ക്ലുസീവ് യാത്രാ ഡീലുകള്‍, ലോഞ്ച് ആക്‌സസ്, 500 രൂപ മുതല്‍ 3,000 രൂപ വരെയുള്ള ഇന്ധന ചെലവുകളില്‍ 1 ശതമാനം ഇളവ്.

ഐആര്‍സിടിസി എസ്ബിഐ പ്രീമിയര്‍ ക്രെഡിറ്റ് കാര്‍ഡ്

ഉയര്‍ന്ന ഫ്രീക്വന്‍സി യാത്രക്കാര്‍ക്കായണ് ഈ കാര്‍ഡ്. പ്രീമിയം കോ-ബ്രാന്‍ഡഡ് ഓഫറുകള്‍ ഈ കാര്‍ഡ് വഴി നിങ്ങള്‍ക്ക് ലഭിക്കും. ആദ്യ വര്‍ഷ ഫീസ് അടയ്ക്കുമ്പോള്‍ 1,500 റിവാര്‍ഡ് പോയിന്റുകള്‍, ഐആര്‍സിടിസി ആപ്പോ വെബ്‌സൈറ്റോ വഴിയുള്ള എസി ബുക്കിങുകള്‍ക്ക് 10 ശതമാനം വരെ റിവാര്‍ഡുകള്‍, ഡൈനിങ് ആന്‍ഡ് യൂട്ടിലിറ്റി ബില്ലുകള്‍ക്ക് 3 പോയിന്റുകള്‍, 50,000 രൂപ ചെലവഴിക്കുമ്പോള്‍ 2,500 പോയിന്റുകള്‍, 1,00,000 ത്തിന് 5,000 പോയിന്റുകള്‍, 2,00,000 ത്തിന് ഫീസ് ഇളവ്. 1 ലക്ഷം രൂപ തട്ടിപ്പ്-ബാധ്യത-പരിരക്ഷ ഇന്‍ഷുറന്‍സ്, ബുക്കിങുകള്‍ക്ക് 1 ശതമാനം കിഴിവ്, പ്രതിവര്‍ഷം 8 ലോഞ്ച് ആക്‌സസ്, 500 രൂപ മുതല്‍ 4,000 രൂപ വരെയുള്ള ഇന്ധന ചെലവുകളില്‍ 1 ശതമാനം ഇളവ്.

Also Read: Post Office Saving Schemes: ലക്ഷങ്ങൾ സമ്പാദിക്കാം, ഈ പോസ്റ്റ് ഓഫീസ് സ്കീം അടിപൊളിയാ…

ഐആര്‍സിടിസി ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ്

ട്രെയിന്‍ ബുക്കിങ്, ഷോപ്പിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. പ്രീമിയം വിലയില്ലാതെ ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാര്‍ഡ് തിരഞ്ഞെടുക്കാം. ട്രെയിന്‍ ബുക്കിങുകള്‍ക്ക് 100നും 40നും ഇടയില്‍ പോയിന്റുകള്‍, 60 ദിവസത്തിനുള്ളില്‍ 5,000 രൂപ ചെലവഴിക്കുമ്പോള്‍ 500 ബോണസ് പോയിന്റുകള്‍, ആക്‌സിലറേറ്റഡ് റിവാര്‍ഡുകള്‍,