Credit Score: താഴോട്ട് പോട്ടെ എത്ര വേണേലും പോട്ടെ! ക്രെഡിറ്റ് സ്‌കോര്‍ നമുക്ക് ഉയര്‍ത്താം

How To Improve Credit Score: 300 മുതല്‍ 900 വരെയുള്ള റേഞ്ചിലാണ് ക്രെഡിറ്റ് സ്‌കോര്‍ വരുന്നത്. 750ന് മുകളിലാണ് സ്‌കോര്‍ എങ്കില്‍ വളരെ മികച്ചതായും 600ല്‍ താഴെയാണെങ്കില്‍ അപകടമായുമാണ് കണക്കാക്കുന്നത്. 600ന് താഴെയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്കില്‍ ഉയര്‍ത്താനായി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

Credit Score: താഴോട്ട് പോട്ടെ എത്ര വേണേലും പോട്ടെ! ക്രെഡിറ്റ് സ്‌കോര്‍ നമുക്ക് ഉയര്‍ത്താം

പ്രതീകാത്മക ചിത്രം

Updated On: 

15 May 2025 22:57 PM

ക്രെഡിറ്റ് സ്‌കോറിന് ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതത്തില്‍ വലിയ റോളുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാ എങ്കില്‍ വായ്പകള്‍ ലഭിക്കുകയില്ല. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യക്തമാക്കുന്നത് തിരിച്ചടവ് ശേഷിയെയാണ്. നിങ്ങള്‍ ഇക്കാലമത്രയും നടത്തിയ ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്.

300 മുതല്‍ 900 വരെയുള്ള റേഞ്ചിലാണ് ക്രെഡിറ്റ് സ്‌കോര്‍ വരുന്നത്. 750ന് മുകളിലാണ് സ്‌കോര്‍ എങ്കില്‍ വളരെ മികച്ചതായും 600ല്‍ താഴെയാണെങ്കില്‍ അപകടമായുമാണ് കണക്കാക്കുന്നത്. 600ന് താഴെയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്കില്‍ ഉയര്‍ത്താനായി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി സ്വര്‍ണ വായ്പ പോലുള്ള സുരക്ഷിതമായ വായ്പകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കുറഞ്ഞ സ്‌കോര്‍ ആണെങ്കിലും വായ്പ ലഭിക്കും. ഇത് കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇഎംഐകളും കൃത്യസമയത്ത് അടയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം എപ്പോഴും 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ആകെ അനുവദനീയമായ ക്രെഡിറ്റ് പരിധി 1 ലക്ഷമാണെങ്കില്‍ വായ്പ എടുക്കുന്നത് 30,000 രൂപയില്‍ കൂടുതലാകരുത്.

ഉയര്‍ന്ന ക്രെഡിറ്റ് വിനിയോഗം നിങ്ങളുടെ കെട്ടുറപ്പില്ലാത്ത സാമ്പത്തികസ്ഥിതിയെ വെളിവാക്കുന്നു. അമിതമായി ക്രെഡിറ്റ് ഉപയോഗിക്കുന്നത് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കും. നിങ്ങള്‍ പുതിയ വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനും അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിന്റെ പരിശോധനയ്ക്ക് വഴിവെക്കും. ഇത് ക്രെഡിറ്റ് സ്‌കോര്‍ താത്കാലികമായി കുറച്ചേക്കാം.

Also Read: Credit Score-Cibil Score: സിബില്‍ സ്‌കോറും ക്രെഡിറ്റ് സ്‌കോറും ഒന്നാണോ? വ്യത്യാസം മനസിലാക്കാം

ഒന്നിലധികം ക്രെഡിറ്റ് ലൈനുകള്‍ക്ക് അപേക്ഷിക്കാതിരിക്കുക. ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് പണത്തിന്റെ ആവശ്യകതയെയും അടിയന്തരാവസ്ഥയേയുമാണ് വ്യക്തമാക്കുന്നത്. വെറുതെ വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്