AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Credit Score: ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കല്ല്യാണം കാരണമാണോ? സത്യമറിയേണ്ടേ?

Is Marriage Affecting Credit Score: പുതിയൊരു വ്യക്തി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം മാറ്റം വരാം. പല ചെലവുകളും അധികമായി വരുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിലും അത് പ്രതിഫലിക്കാന്‍ ഇടയുണ്ട്.

Credit Score: ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കല്ല്യാണം കാരണമാണോ? സത്യമറിയേണ്ടേ?
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
Shiji M K
Shiji M K | Published: 20 Mar 2025 | 10:43 AM

വിവാഹങ്ങള്‍ പലവിധമുണ്ട്, ചിലര്‍ വളരെ ചെലവ് ചുരുക്കി ലളിതമായി ആഘോഷിക്കുമ്പോള്‍ മറ്റുചിലര്‍ അത്യാര്‍ഭാടപ്പൂര്‍വ്വം വിവാഹം നടത്തുന്നു. പല കാര്യങ്ങളിലുള്ള പൊരുത്തം നോക്കിയതിന് ശേഷമാണ് വിവാഹം നടത്തുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് ക്രെഡിറ്റ് സ്‌കോറുകള്‍ക്കും വിവാഹക്കാര്യം തീരുമാനിക്കുന്നതില്‍ വലിയ പങ്കുണ്ട്.

വരന് ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ വിവാഹം മുടങ്ങിയ വാര്‍ത്ത കേട്ടിട്ടില്ലേ. ഒരാള്‍ എത്രത്തോളം സാമ്പത്തികമായി സുരക്ഷതിനാണെന്ന് കാണിക്കാന്‍ ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് സാധിക്കും. എന്നാല്‍ വിവാഹം ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണമാകുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

പുതിയൊരു വ്യക്തി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം മാറ്റം വരാം. പല ചെലവുകളും അധികമായി വരുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിലും അത് പ്രതിഫലിക്കാന്‍ ഇടയുണ്ട്.

വിവാഹം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതെങ്ങനെ?

വിവാഹം രണ്ട് വ്യക്തികളെ മാത്രമാണ് ഒന്നാക്കി മാറ്റുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഉണ്ടാകുന്ന ഏതൊരു സാമ്പത്തിക പ്രശ്‌നങ്ങളും നിങ്ങളുടെ മാത്രം ക്രെഡിറ്റ് സ്‌കോറിനെയാണ് ബാധിക്കുന്നത്. നിങ്ങളുടെ ബാധ്യതകള്‍, തിരിച്ചടവ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ നോക്കിയാണ് ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ വിവാഹം കഴിച്ചോ ഇല്ലയോ എന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന കാര്യമല്ല.

എന്നാല്‍ ദമ്പതികള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അവര്‍ രണ്ടുപേരുടെയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ജോയിന്റ് അക്കൗണ്ട് എടുത്ത ശേഷമാണ് നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും രണ്ടുപേരുടെയും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കും. ജോയിന്റ് അക്കൗണ്ട് അല്ല നിങ്ങള്‍ കൂട്ടായി ക്രെഡിറ്റ് കാര്‍ഡ് എടുത്താലും ക്രെഡിറ്റ് സ്‌കോര്‍ കുറയാനിടയുണ്ട്.

Also Read: Credit Score: തെറ്റുപറ്റാത്തവരായി ആരുണ്ട്; ക്രെഡിറ്റ് റിപ്പോര്‍ട്ടിനും തെറ്റുപറ്റാം, നമുക്ക് തിരുത്താം

വിവാഹിതരാകുന്നത് ക്രെഡിറ്റ് ബ്യൂറോകള്‍ പരിഗണിക്കുന്ന വിഷയമല്ല. എന്നാല്‍ വിവാഹിതരായതിന് ശേഷം നിങ്ങള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.