Credit Score: ക്രെഡിറ്റ് സ്കോർ കുറവാണോ? മാസങ്ങൾക്കുള്ളിൽ മെച്ചപ്പെടുത്താം; ചെയ്യേണ്ടത് ഇത്ര മാത്രം
Credit Score: നിസ്സാരമെന്ന് കരുതുന്ന ചെറിയ തെറ്റുകൾ പോലും സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രധാനമായും വ്യക്തിഗത വായ്പകൾക്കാണ് ക്രെഡിറ്റ് സ്കോർ വളരെയധികം പ്രയോജനപ്പെടുന്നത്. ചില തന്ത്രങ്ങളിലൂടെ ദീർഘാടിസ്ഥാനത്തിൽ ക്രെഡിറ്റ് സ്കോർ ഉയർത്താനും നിലവിലെ സ്കോർ സംരക്ഷിക്കാനും കഴിയും.

നിങ്ങളുടെ തലവര തന്നെ മാറ്റാൻ സാധിക്കുന്ന മൂന്നംഗ നമ്പറാണ് സിബിൽ സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. സാമ്പത്തിക സുരക്ഷയുടെ അളവുകോലായാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. നിസ്സാരമെന്ന് കരുതുന്ന ചെറിയ തെറ്റുകൾ പോലും സിബിൽ സ്കോറിനെ ബാധിക്കാറുണ്ട്. പ്രധാനമായും ലോൺ ആവശ്യങ്ങൾക്കാണ് ക്രെഡിറ്റ് സ്കോർ വളരെയധികം പ്രയോജനപ്പെടുന്നത്.
300 മുതൽ 900 വരെയാണ് സിബിൽ സ്കോർ കാണിക്കുന്നത്. നിങ്ങളുടെ സ്കോർ 900നടുത്താണെങ്കിൽ വളരെ വേഗത്തിൽ ലോൺ ലഭിക്കും. എന്നാൽ 685ൽ താഴെയാണ് സ്കോറെങ്കിൽ വായ്പ നേടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. 750 ആണ് മിക്ക ബാങ്കുകളുടെയും മിനിമം സ്കോർ.
ദീർഘാടിസ്ഥാനത്തിൽ ക്രെഡിറ്റ് സ്കോർ ഉയർത്താനും നിലവിലെ സ്കോർ സംരക്ഷിക്കാനും സഹായിക്കുന്ന ചില തന്ത്രങ്ങൾ ഇതാ..




ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ശ്രമിക്കുക
കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. ക്രെഡിറ്റ് കാർഡ് ബില്ലായാലും ഇംഎംഐ പോലുള്ള മറ്റ് പേയ്മെന്റുകളായാലും കൃത്യ സമയത്ത് അടയ്ക്കുക. പേയ്മെന്റ് വൈകുന്നത് പ്രതികൂലമായി ബാധിക്കുന്നു. കൃത്യസമയത്തുള്ള പേയ്മെന്റുകൾ സാമ്പത്തിക അച്ചടക്കം കാണിക്കുകയും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ എത്ര ചെറിയ ബില്ലായാലും കൃത്യസമയത്ത് അടയ്ക്കാൻ ശ്രദ്ധിക്കുക.
ALSO READ: 50 രൂപ കൊണ്ട് ലക്ഷങ്ങള്‍ വാരാം; അവിശ്വസിക്കേണ്ടാ പോസ്റ്റ് ഓഫീസ് ആര്‍ഡി ഉണ്ടല്ലോ
കടം
അനാവശ്യ കടങ്ങൾ ഒഴിവാക്കുക. ഉയർന്ന തലത്തിലുള്ള കടങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. ക്രെഡിറ്റ് യൂടിലൈസേഷൻ അനുപാതം 30%ൽ താഴെ നിർത്താൻ ശ്രദ്ധിക്കുക. ക്രെഡിറ്റ് യൂടിലൈസേഷൻ അനുപാതം നിലനിർത്തുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.
ക്രെഡിറ്റ് ഹിസ്റ്ററി
ക്രെഡിറ്റ് ഹിസ്റ്ററി ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കുന്നു. മൊത്തത്തിലുള്ള സ്കോറിന് നല്ല സംഭാവനകൾ നൽകുന്ന പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ നിലനിർത്തുക. അതുപോലെ ഓൺ ടൈം പേയ്മെന്റുകളുടെയും കുറഞ്ഞ ബാലൻസുകളുടെയും നീണ്ട ചരിത്രമുള്ള ക്രെഡിറ്റ് കാർഡ് ഉള്ളവരുടെ അക്കൗണ്ടുകളിൽ അംഗീകൃത ഉപയോക്താവുന്നത് സ്കോർ വർധിപ്പിച്ചേക്കും.
ക്രെഡിറ്റ് റിപ്പോർട്ട്
കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുന്നത് നല്ല ശീലമാണ്. നിങ്ങളുടെ സിബിൽ സ്കോറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ അറിയാൻ സാധിക്കും. ഇക്വിഫാക്സ്, എക്സ്പീരിയൻ, ട്രാൻസ് യൂണിയൻ എന്നിങ്ങനെ മൂന്ന് പ്രാധാന ക്രെഡിറ്റ് ബ്യൂറോകളാണ് ഉള്ളത്. വർഷത്തിൽ ഒരു തവണ സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് ആക്സസ് ഇവർ നൽകുന്നുണ്ട്. ഈ അവസരം കൃത്യമായി വിനിയോഗിക്കുക.
ക്രെഡിറ്റ് ഉപയോഗം
ഉത്തരവാദിത്തത്തോടെയുള്ള ക്രെഡിറ്റ് ഉപയോഗമാണ് ഏറ്റവും പ്രധാനം. തിരിച്ചടയ്ക്കാൻ കഴിയുന്ന കടങ്ങൾ മാത്രം എടുക്കുക. ക്രെഡിറ്റ് കാർഡുകൾ പരമാവധി ഒഴിവാക്കുകയോ ഉയർന്ന ബാലൻസുകൾ നിലനിർത്തുകയോ ചെയ്യുക.
സെക്യൂരിറ്റി ഡെപ്പോസിറ്റ്
താഴ്ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തി സുരക്ഷിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. അതിനാൽ സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള സുരക്ഷിതമായ കാർഡ് ഉപയോഗിക്കുക.