Will: കുട്ടികള്‍ തമ്മില്‍ അടി വേണോ? വേണ്ട, അതിനായി നല്ലൊരു വില്‍പത്രം തയാറാക്കാം
How to Write a Will: പലരും ധരിച്ചുവെച്ചിരിക്കുന്നത് വില്‍പത്രം എന്നത് സമ്പന്നര്‍ക്ക് മാത്രമുള്ള കാര്യമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് എന്‍ട്രസ്റ്റ് ഫാമിലി ഓഫീസ് സിഇഒ ശ്രീപ്രിയ എന്‍എസ് പറയുന്നത്. ഒരു വ്യക്തതയ്ക്കും നിയന്ത്രണത്തിനുമുള്ള ഉപകരണമായാണ് വില്‍പത്രം പ്രവര്‍ത്തിക്കുന്നത്.

പ്രതീകാത്മക ചിത്രം
എല്ലാ കുടുംബങ്ങളിലും പൊതുവേ ഉണ്ടാകുന്നൊരു പ്രശ്‌നം സ്വത്തുമായി ബന്ധപ്പെട്ടാണ്. സ്വത്തുതര്‍ക്കം അനുഭവിക്കാത്ത കുടുംബങ്ങളും വിരളം. വീട്ടില്‍ അടിപിടി കൂടിയിരുന്ന സഹോദരങ്ങള്‍ കോടിതിയിലെത്തുന്നതിലേക്ക് പോലും പലപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം വില്‍പത്രത്തിന്റെ അഭാവമാണ്. സ്വത്തിന് ഉടമയായ വ്യക്തി മരണപ്പെടുന്നതിന് മുമ്പ് സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടും അത് ഭാഗിച്ചുകൊണ്ടും ഒരു വില്‍പത്രം തയാറാക്കുകയാണെങ്കില്‍ അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നില്ല.
എന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് വില്‍പത്രം എന്നത് സമ്പന്നര്‍ക്ക് മാത്രമുള്ള കാര്യമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് എന്‍ട്രസ്റ്റ് ഫാമിലി ഓഫീസ് സിഇഒ ശ്രീപ്രിയ എന്‍എസ് പറയുന്നത്. ഒരു വ്യക്തതയ്ക്കും നിയന്ത്രണത്തിനുമുള്ള ഉപകരണമായാണ് വില്‍പത്രം പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ആസ്തികള്‍ എത്ര ചെറുതാണെങ്കിലും അത് കൃത്യമായി വിഭജിക്കപ്പെടുന്നുവെന്ന് വില്‍പത്രം ഉറപ്പാക്കുന്നു. വില്‍പത്രമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുടര്‍ച്ചാവകാശം നല്‍കുന്നത് നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നതിന് വഴിവെക്കില്ലെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. വില്‍പത്രം തയാറാക്കുമ്പോള്‍ സംഭവിക്കുന്ന പിഴവുകള്‍ പല ആശയക്കുഴപ്പങ്ങള്‍ക്കും ഭാവിയില്‍ അസാധുവാകുന്നതിന് വരെ വഴിവെക്കുന്നു.
വില്‍പത്രം എഴുതുമ്പോള്‍ സംഭവിക്കുന്ന പിഴവുകള്‍
വില്‍പത്രത്തില്‍ ശരിയായി ഒപ്പുവെക്കാതിരിക്കുക, ഒപ്പുവെക്കുന്നതിന് സാക്ഷ്യം വഹിക്കാതിരിക്കുക. വിവാഹം, പ്രസവം, പുതിയ സ്വത്ത് വാങ്ങല്‍ എന്നിവയ്ക്ക് ശേഷം വില്‍പത്രത്തില്‍ മാറ്റം വരുത്താതിരിക്കുക എന്നതെല്ലാമാണ് സാധാരണയായി വരുന്ന തെറ്റുകള്‍.
വില്‍പത്രങ്ങള്‍
1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം രണ്ട് തരത്തിലുള്ള വില്‍പത്രങ്ങളാണുള്ളത്. ഒന്ന് പ്രിവിലേജ്ഡ്, മറ്റൊന്ന് അണ്‍പ്രിവിലേജ്ഡ്. സൈനികര്‍, വ്യോമസേന വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ നാവികര്‍ എന്നിവര്‍ക്കാണ് പ്രവിലേജ്ഡ് വില്‍പത്രങ്ങള്‍ ബാധകമാകുന്നത്. ഇവ വാമൊഴിയോ അല്ലെങ്കില്‍ ഔദ്യോഗികമല്ലാത്തതോ ആകാം. ഇവര്‍ അപകടകരമായ മേഖലയില്‍ ജോലി ചെയ്യുന്നതാണ് ഇതിന് കാരണം.
Also Read: 8th Pay Commission: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, വൻ ശമ്പള വർദ്ധനവ് വരുന്നു?
അണ്‍പ്രവിലേജ്ഡ് വില്‍പത്രം എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്. ഈ വില്‍പത്രം എഴുതുകയും സാക്ഷ്യപ്പെടുത്തിയയാള്‍ ഒപ്പുവെക്കുകയും, കുറഞ്ഞത് രണ്ട് സാക്ഷികളെങ്കിലും സാക്ഷ്യപ്പെടുത്തുകയും വേണം. പൂര്‍ണമായും കൈയെഴുത്തിലുള്ള ഹോളോഗ്രാഫ് വില്‍പത്രം, രജിസ്റ്റര്‍ ചെയ്ത വില്‍പത്രങ്ങള്‍, രണ്ടുപേര്‍ ചേര്‍ന്ന് തയാറാക്കുന്ന വില്‍പത്രം എന്നിങ്ങനെയും തരങ്ങളുണ്ട്.