GST Cuts On Medicines: രോഗികൾക്ക് ആശ്വാസം! കാൻസർ ഉൾപ്പെടെ അവശ്യ മരുന്നുകളിൽ ജിഎസ്ടി ഇളവ്
GST Cuts On Medicines: രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയും ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ തീരുമാനം ലക്ഷ്യമിടുന്നതെന്നും ഡോക്ടർമാരുടെ ദേശീയ സംഘടന വ്യക്തമാക്കി. നികുതി പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് അവശ്യ, ജീവൻ രക്ഷാ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ക്യാൻസറുമായി ബന്ധപ്പെട്ടതും മറ്റുള്ള അവശ്യ മരുന്നുകളുടെയും ജിഎസ്ടിയിൽ ഇളവ് വരുത്തുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ജിഎസ്ടിയിൽ വരുത്തുന്ന ഇളവ് സാധാരണക്കാരായ ലക്ഷകണക്കിന് ആളുകൾക്കാണ് ആശ്വാസകരമാകുന്നത്. ഉയർന്ന ചികിത്സാച്ചെലവ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി കുടുംബങ്ങൾക്കാണ് ഈ തീരുമാനം താങ്ങാവുന്നത്.
രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയും ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ തീരുമാനം ലക്ഷ്യമിടുന്നതെന്നും ഡോക്ടർമാരുടെ ദേശീയ സംഘടന വ്യക്തമാക്കി. നികുതി പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് അവശ്യ, ജീവൻ രക്ഷാ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
കാൻസർ മരുന്നുകൾക്കും മറ്റ് അവശ്യ മരുന്നുകൾക്കുമുള്ള, ജിഎസ്ടി നിരക്കുകൾ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാാണ് കുറയ്ക്കുന്നത്. ചില സാഹചര്യങ്ങളിൽ ജിഎസ്ടി രഹിതമാണെന്നും സംഘടന കൂട്ടിച്ചേർത്തു. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഇളവ് നിലിവിൽ പരിഗണനയിലാണ്.
കൂടാതെ ഉയർന്ന ചെലവുള്ള ചികിത്സകൾ കൂടുതൽ താങ്ങാനാവുന്നതും രാജ്യ വ്യാപകമായി ലഭ്യമാകുന്ന തരത്തിലും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. കാൻസർ, പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമായി പോരാടുന്ന രോഗികൾക്ക് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ചികിത്സയ്ക്കായി എല്ലാവിധ സഹായങ്ങളും നൽകുന്നതാണ് പുതിയ നീക്കം. ഉയർന്ന ചികിത്സാ ചെലവുകൾ നേരിടുന്ന രോഗികൾക്കും കുടുംബങ്ങൾക്കും നികുതി ഇളവ് ആശ്വാസം നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.