ITR Filing 2025: ഐടിആർ ഫയൽ ചെയ്തോ? ഇനി മൂന്ന് ദിവസം കൂടി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Income Tax Return Filing: റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ നികുതി അടയ്ക്കാനുണ്ടെങ്കിൽ, ബാക്കിയുള്ള നികുതിയിൽ പ്രതിമാസം 1% വീതം പലിശ ഈടാക്കും.

ITR Filing
2025-26 വർഷത്തേക്കുള്ള (2024-25 സാമ്പത്തിക വർഷ) ഐടിആർ സമർപ്പിക്കാനുള്ള സമയപരിധി 2025 സെപ്റ്റംബർ 15ന് അവസാനിക്കും. ഓഡിറ്റുള്ളവർക്കും ഓഡിറ്റുള്ള പാർട്നർഷിപ് കമ്പനികളിലെ പാർട്നർമാർക്കും ഒക്ടോബർ 31 വരെ സമയമുണ്ട്. സമയപരിധി അടുക്കുമ്പോൾ, റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ വീണ്ടും നീട്ടുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
പോർട്ടൽ തകരാറുകൾ, ഐടിആർ പ്രോസസ്സിംഗിലെ കാലതാമസം, ഐടിആർ റീഫണ്ട് സ്റ്റാറ്റസിലെ പ്രശ്നങ്ങൾ എന്നിവ കാരണം ആളുകൾക്ക് ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് വ്യക്തിഗത നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാരണത്താൽ, ഫയലിംഗ് തെറ്റുകളില്ലാതെ പൂർത്തിയാക്കാൻ സമയപരിധി നീട്ടണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ഇവ ശ്രദ്ധിക്കാം…
ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിലും (വാർഷിക വിവര പ്രസ്താവന) ഫോം 26 എഎസിലും കൊടുത്തിട്ടുള്ള വിശദാംശങ്ങൾ കണക്കിലെടുത്ത് വേണം റിട്ടേൺ സമർപ്പിക്കാൻ. നികുതിവകുപ്പിന്റെ വെബ്‌സൈറ്റിൽ https://www.incometax.gov.in ഇവ ലഭ്യമാണ്.
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ 4 ഫോമുകളാണുള്ളത്. ഐടിആർ 1 (സഹജ് ), ഐടിആർ 2, ഐടിആർ 3, ഐടിആർ 4 (സുഗം) തുടങ്ങിയവയാണവ. തെറ്റായ ഫോമിൽ റിട്ടേൺ സമർപ്പിച്ചാൽ അസാധുവാകും.
ആദായ നികുതി റിട്ടേൺ ഇലക്ട്രോണിക് ആയി മാത്രമേ സമർപ്പിക്കാനാകൂ. 80 വയസ്സോ അതിൽ ഉള്ളവർക്ക് ഇലക്ട്രോണിക് ആയോ പേപ്പർ റിട്ടേണോ സമർപ്പിക്കാം. എന്നാൽ ഇവർക്ക് കച്ചവടത്തിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുണ്ടെങ്കിൽ ഇ-റിട്ടേൺ നിർബന്ധമാണ്.
റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ നികുതി അടയ്ക്കാനുണ്ടെങ്കിൽ, ബാക്കിയുള്ള നികുതിയിൽ പ്രതിമാസം 1% വീതം പലിശ ഈടാക്കും. വൈകിയ റിട്ടേണിലെ മൊത്തവരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയും, 5 ലക്ഷത്തിനു മുകളാണെങ്കിൽ കളാണെങ്കിൽ 5,000 രൂപയും പിഴയടയ്ക്കണം.