Jonnagiri Gold Mine: ഇന്ത്യക്കിനി സ്വർണക്കാലം, ഇറക്കുമതിയും കുറയ്ക്കാം; ‘ജോന്നഗിരി സ്വർണ ഖനി’ കെജിഎഫിനെ വെല്ലുമോ?
Jonnagiri Gold Mine: പ്രതിവർഷം ഏകദേശം 1,000 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇപ്പോഴിതാ, സ്വർണ ഉൽപാദനത്തിൽ നാഴികക്കല്ലാകുന്ന ഒരു പദ്ധതിക്ക് വേണ്ടി രാജ്യമൊരുങ്ങുകയാണ്.

പ്രതീകാത്മക ചിത്രം
എണ്ണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 1,000 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇപ്പോഴിതാ, സ്വർണ ഉൽപാദനത്തിൽ നാഴികക്കല്ലാകുന്ന ഒരു പദ്ധതിക്ക് വേണ്ടി രാജ്യമൊരുങ്ങുകയാണ്. കെജിഎഫിനെ വെല്ലാൻ മറ്റൊരു സ്വർണഖനി വരുന്നു.
ആന്ധ്രാപ്രദേശ് ജോന്നാഗിരിയിലെ ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണ്ണ ഖനി ഉടൻ തന്നെ പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കും. ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. 80 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യ സ്വര്‍ണഖനിയാണ് ജോന്നഗിരി ഗോള്‍ഡ് മൈന്‍.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏക സ്വർണ്ണ പര്യവേക്ഷണ കമ്പനിണ് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് (ഡിജിഎംഎൽ). ജിയോമൈസൂര്‍ സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിക്കും 40 ശതമാനം ഡെക്കാന്‍ ഗോള്‍ഡില്‍ ഓഹരിയുണ്ട്. പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിച്ചു കഴിഞ്ഞാൽ പ്രതിവർഷം 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് 1,000 ടണ്ണായി ഉയർത്താൻ കഴിയും.
ALSO READ: പൊന്ന് വിളയും കടല്‍; മറഞ്ഞിരിക്കുന്നത് 14 ദശലക്ഷം കിലോ സ്വര്‍ണം
ജോന്നാഗിരി സ്വർണഖനി
ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ തുഗ്ഗലി മണ്ഡലത്തിലെ ജോന്നാഗിരി, എറഗുഡി, പഗാദിറായി ഗ്രാമങ്ങൾക്ക് സമീപമാണ് സ്വർണ്ണ ഖനി സ്ഥിതി ചെയ്യുന്നത്. 2003-ൽ വ്യവസായ മേഖലയിലെ പ്രമുഖർ സ്ഥാപിച്ച ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് (DGML), ഇന്ത്യയിലും വിദേശത്തും സ്വർണ്ണ പര്യവേക്ഷണത്തിൽ മുൻപന്തിയിലാണ്. ജൊന്നാഗിരി പദ്ധതിക്കപ്പുറം, ഇന്ത്യൻ ഉപദ്വീപിലും കിർഗിസ്ഥാൻ, ഫിൻലാൻഡ്, ടാൻസാനിയ എന്നിവിടങ്ങളിലും കമ്പനിയുടെ ഖനന ആസ്തികൾ വ്യാപിച്ചുകിടക്കുന്നുണ്ട്.