Investments: ശമ്പളം വാങ്ങാന്‍ മാത്രമല്ല, സമ്പാദിക്കാനും പഠിക്കണം; നിങ്ങള്‍ ഇതാണ് ചെയ്യേണ്ടത്
Monthly Savings Plan: സ്ഥിരവും സുരക്ഷിതവുമായ ഒരു സമ്പാദ്യ തന്ത്രം സമ്പത്ത് വളര്‍ത്താനും ചെലവുകളുണ്ടാക്കുന്ന സമ്മര്‍ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. അപ്രതീക്ഷിതമായെത്തുന്ന ചെലവുകളുടെ ഭാരം നിങ്ങളെ ശ്വാസം മുട്ടിക്കുന്നതിന് മുമ്പ് എങ്ങനെ പ്രതിമാസം സമ്പാദ്യ പദ്ധതികളിലേക്ക് പണം നിക്ഷേപിക്കാമെന്ന് നോക്കാം.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും എല്ലാവരെയും സമ്മര്‍ദ്ദത്തിലാക്കുകയാണ്. ശമ്പളക്കാരായ വ്യക്തികള്‍ക്ക് അവരുടെ പണം കൃത്യമായി കൈകാര്യം ചെയ്യുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്ഥിരവും സുരക്ഷിതവുമായ ഒരു സമ്പാദ്യ തന്ത്രം സമ്പത്ത് വളര്‍ത്താനും ചെലവുകളുണ്ടാക്കുന്ന സമ്മര്‍ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. അപ്രതീക്ഷിതമായെത്തുന്ന ചെലവുകളുടെ ഭാരം നിങ്ങളെ ശ്വാസം മുട്ടിക്കുന്നതിന് മുമ്പ് എങ്ങനെ പ്രതിമാസം സമ്പാദ്യ പദ്ധതികളിലേക്ക് പണം നിക്ഷേപിക്കാമെന്ന് നോക്കാം.
വരുമാനവും ചെലവുകളും മനസിലാക്കാം
കയ്യിലേക്ക് എത്തുന്ന ശമ്പളം ട്രാക്ക് ചെയ്തുകൊണ്ട്, പ്രതിമാസം എത്ര രൂപ ചെലവ് വരുന്നുണ്ടെന്ന് കണക്കാക്കാം. വാടക, യൂട്ടിലിറ്റി ബില്ലുകള്‍, പലചരക്ക് സാധനങ്ങള്‍, യാത്ര, വ്യക്തിഗത ചെലവുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിക്കുക. മാസാവസാനം നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് എത്ര രൂപ ബാക്കിയാകുന്നുവെന്ന കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കാം. ഇത് മനസിലാക്കിയ ശേഷം ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ശ്രദ്ധിക്കണം.
ബജറ്റ് സൃഷ്ടിക്കാം
നിങ്ങളുടെ വരുമാനവും ചെലവുകളും താരതമ്യം ചെയ്ത ശേഷം മികച്ചൊരു ബജറ്റ് സൃഷ്ടിക്കാം. നിങ്ങളുടെ ചെലവുകളെ, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, സമ്പാദ്യം എന്നിങ്ങനെ മൂന്ന് തരങ്ങളായി തിരിക്കാം. ശമ്പളത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായും, 30 ശതമാനം ആഗ്രഹങ്ങള്‍ക്കായും, ബാക്കി സമ്പാദ്യത്തിനായും മാറ്റിവെക്കാം.




ഓട്ടോമേറ്റ് സേവിങ്‌സ്
പ്രതിമാസം കൃത്യമായി പണം നിക്ഷേപിക്കുന്ന കാര്യത്തില്‍ പലരും പരാജയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ നിക്ഷേപം ഓട്ടോമേറ്റ് ചെയ്യാം. ശമ്പളം വാങ്ങിക്കുന്നവര്‍ക്ക് ശമ്പള ദിവസം അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപ പദ്ധതിയിലേക്ക് ഓട്ടോമാറ്റിക്കലി പോകുന്ന വിധത്തില്‍ സെറ്റ് ചെയ്യാവുന്നതാണ്.
Also Read: SIP: 5,000 vs 15,000; കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഏത് തുകയുടെ എസ്‌ഐപി തിരഞ്ഞെടുക്കാം?
നിക്ഷേപിക്കാം
ഒന്നോ അതിലധികമോ സേവിങ്‌സ് മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന വരുമാനമുള്ള സേവിങ്‌സ് പദ്ധതികള്‍ തിരഞ്ഞെടുക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്‌ഐപികള്‍, പിപിഎഫ്, എന്‍പിഎസ് തുടങ്ങിയ ഉദാഹരണങ്ങള്‍.
അടിയന്തര ഫണ്ട്
മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ചെലവുകള്‍ വഹിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അടിയന്തര ഫണ്ട് സൃഷ്ടിക്കാം. തൊഴില്‍ നഷ്ടം, മെഡിക്കല്‍ അത്യാഹിതങ്ങള്‍ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങളെ മറികടക്കാന്‍ ഇത്തരം ഫണ്ട് നിങ്ങളെ സഹായിക്കും.