IndiGo Flight Cancellation Refunds: ഫ്ലൈറ്റ് റദ്ദാക്കിയോ? റീഫണ്ട് ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

IndiGo Flight Cancellation Refunds: വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടിനും അല്ലെങ്കിൽ ലഭ്യമായ മറ്റൊരു സേവനത്തിൽ വീണ്ടും ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഇൻഡിഗോ ഉറപ്പുനൽകിയിട്ടുണ്ട്.

IndiGo Flight Cancellation Refunds: ഫ്ലൈറ്റ് റദ്ദാക്കിയോ? റീഫണ്ട് ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

Indigo

Published: 

06 Dec 2025 10:08 AM

ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുകയും വൈകുകയും ചെയ്യുന്നതിലൂടെ ലക്ഷകണക്കിന് യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. എന്നാൽ ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടിനും അല്ലെങ്കിൽ ലഭ്യമായ മറ്റൊരു സേവനത്തിൽ വീണ്ടും ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഇൻഡിഗോ ഉറപ്പുനൽകിയിട്ടുണ്ട്.

 

റീഫണ്ടിനായി എങ്ങനെ അപേക്ഷിക്കാം?

എയർലൈനിന്റെ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഉള്ള ‘Manage Booking’ എന്ന വിഭാഗം സന്ദർശിക്കുക.

റീഫണ്ടിനായുള്ള അപേക്ഷ സമർപ്പിക്കുക.

അല്ലെങ്കിൽ മറ്റൊരു ഫ്ലൈറ്റിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം

എയർലൈനിന്റെ വെബ്സൈറ്റിലെ ‘self-service re-accommodation tool’ ഉപയോഗിക്കുക.

അല്ലെങ്കിൽ, വിമാനം റദ്ദാക്കിയതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കുമ്പോൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ലഭിക്കുന്ന റീ-ഷെഡ്യൂൾ ലിങ്കിൽ ക്ലിക്കുചെയ്യുക.

 

ശ്രദ്ധിക്കുക…

 

പുറപ്പെടുന്നതിന് കുറഞ്ഞത് 2 ആഴ്ച മുമ്പെങ്കിലും റദ്ദാക്കലിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിൽ എയർലൈൻ പരാജയപ്പെട്ടാൽ മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ.

ഡിജിസിഎ നഷ്ടപരിഹാര ഘടന അനുസരിച്ച്, ഒരു മണിക്കൂർ വരെയുള്ള വിമാനങ്ങൾക്ക്, 5,000 രൂപ (അല്ലെങ്കിൽ അടിസ്ഥാന നിരക്ക് + ഇന്ധന നിരക്ക്, ഏതാണ് കുറവ് അത്) ആണ് നഷ്ടപരിഹാരം.

1 മുതൽ 2 മണിക്കൂർ വരെയുള്ള വിമാനങ്ങൾക്ക്: 7,500 രൂപ (അല്ലെങ്കിൽ അടിസ്ഥാന നിരക്ക് + ഇന്ധന നിരക്ക്, ഏതാണ് കുറവ് അത്).

രണ്ട് മണിക്കൂറിൽ കൂടുതലുള്ള വിമാനങ്ങൾക്ക്: 10,000 രൂപ (അല്ലെങ്കിൽ അടിസ്ഥാന നിരക്ക് + ഇന്ധന നിരക്ക്, ഏതാണ് കുറവ് അത്).

 

പ്ലാൻ ബി

 

വിമാനം റദ്ദാക്കുകയോ, 1 മണിക്കൂർ നേരത്തെയാക്കുകയോ, 2 മണിക്കൂർ വൈകിക്കുകയോ ചെയ്താൽ, ടിക്കറ്റ് ‘പ്ലാൻ ബി’-യുടെ പരിധിയിൽ വരും.

അധിക ചാർജ് ഇല്ലാതെ യാത്രയുടെ തീയതിയോ സമയമോ മാറ്റിയെടുക്കാനോ (Re-schedule), അല്ലെങ്കിൽ മുഴുവൻ റീഫണ്ടിന് അപേക്ഷിക്കാനോ ഇത് അനുവദിക്കുന്നു.

നിങ്ങളുടെ പി‌എൻ‌ആർ (PNR) ‘പ്ലാൻ ബി’ക്ക് അർഹമാണെങ്കിൽ, എസ്എംഎസ്, ഇമെയിൽ വഴി ഇൻഡിഗോ അറിയിപ്പ് നൽകും.

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ