AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

POMIS: ആയിരം രൂപ നിക്ഷേപിക്കാം, മാസം 9,250 രൂപ നേടാം

Post Office Monthly Income Scheme: ഒറ്റത്തവണ ഒരു തുക നിക്ഷേപിക്കുകയും അതിൽ നിന്നുള്ള പലിശ മാസം തോറും വരുമാനമായി ലഭിക്കുകയും ചെയ്യുന്ന രീതിയാണിത്. 5 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി.

POMIS: ആയിരം രൂപ നിക്ഷേപിക്കാം, മാസം 9,250 രൂപ നേടാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Jan 2026 | 09:51 PM

മുടക്കുന്ന പണത്തിന് പൂർണ്ണ സുരക്ഷിതത്വവും ഒപ്പം മാസാമാസം കൃത്യമായ വരുമാനവും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്കീം (MIS). നിലവിലെ പലിശ നിരക്ക് പ്രകാരം ഈ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് പ്രതിമാസം 9,250 രൂപ വരെ വരുമാനമായി നേടാൻ സാധിക്കും.

ഒറ്റത്തവണ ഒരു തുക നിക്ഷേപിക്കുകയും അതിൽ നിന്നുള്ള പലിശ മാസം തോറും വരുമാനമായി ലഭിക്കുകയും ചെയ്യുന്ന രീതിയാണിത്. 5 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതിയായതിനാൽ നിക്ഷേപത്തിന് യാതൊരുവിധ റിസ്ക്കുമില്ല.

9,250 രൂപ എങ്ങനെ ലഭിക്കും?

നിലവിൽ ഈ പദ്ധതിക്ക് 7.4% പലിശയാണ് ലഭിക്കുന്നത്. മാസം 9,250 രൂപ ലഭിക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്,

ഭാര്യാഭർത്താക്കന്മാർക്കോ അല്ലെങ്കിൽ മുതിർന്ന മൂന്ന് വ്യക്തികൾക്കോ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാം. ജോയിന്റ് അക്കൗണ്ടിൽ പരമാവധി നിക്ഷേപിക്കാവുന്ന തുക 15 ലക്ഷം രൂപയാണ്. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷം 1,11,000 രൂപ പലിശയായി ലഭിക്കും. ഇത് 12 മാസത്തേക്ക് ഭാഗിച്ചാൽ പ്രതിമാസം 9,250 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും.

ഒരാൾ തനിയെ ആണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ പരമാവധി 9 ലക്ഷം രൂപ നിക്ഷേപിക്കാം. ഇതിലൂടെ മാസം 5,550 രൂപ വരുമാനം ലഭിക്കും.

ALSO READ: പിപിഎഫൊക്കെ എന്ത്…പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതികള്‍ ബെസ്റ്റാണ്

പദ്ധതിയുടെ പ്രത്യേകതകൾ

 

പണം പോസ്റ്റ് ഓഫീസിൽ സുരക്ഷിതമായിരിക്കും. കാലാവധി കഴിയുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുക മുഴുവനായി തിരികെ ലഭിക്കും. 18 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുടങ്ങാം. കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് എടുക്കാം. 5 വർഷമാണ് നിക്ഷേപ കാലയളവ്. താല്പര്യമുണ്ടെങ്കിൽ കാലാവധിക്ക് ശേഷം ഇത് വീണ്ടും പുതുക്കാം.

അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ നോമിനിയെ വെക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലേക്കും നിങ്ങളുടെ അക്കൗണ്ട് മാറ്റാൻ സാധിക്കും. കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ സാധിക്കുമെങ്കിലും ചില പിഴകൾ ഈടാക്കും. ഒരു വർഷത്തിന് മുൻപ് പണം പിൻവലിക്കാൻ സാധിക്കില്ല.

1 മുതൽ 3 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ നിക്ഷേപ തുകയുടെ 2% കുറയ്ക്കും. 3 മുതൽ 5 വർഷത്തിനുള്ളിലാണെങ്കിൽ 1% പിഴയായി ഈടാക്കും. സ്ഥിരവരുമാനം ആഗ്രഹിക്കുന്ന പെൻഷൻകാർക്കും വീട്ടമ്മമാർക്കും തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റിയ മികച്ച മാർഗ്ഗമാണിത്.