Kerala Gold Rate: ഒടുവിൽ താഴ്ന്നു തുടങ്ങിയോ സ്വർണവില, ഇന്ന് കുറഞ്ഞത് 200 രൂപ
Kerala Gold And Silver Rate Today: ഇന്ന് പവന് 200 രൂപ കുറഞ്ഞ് 56,760 രൂപയിലും, ഗ്രാമിന് 25 രൂപ താഴ്ന്ന് 7,095 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞത്. (IMAGE - GETTY IMAGES / PTI)

കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,960 രൂപയായിരുന്നു സ്വർണവില. (IMAGE - GETTY IMAGES / PTI)

ഇന്ന് പവന് 200 രൂപ കുറഞ്ഞ് 56,760 രൂപയിലും, ഗ്രാമിന് 25 രൂപ താഴ്ന്ന 7,095 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് നിലവില്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. (IMAGE - GETTY IMAGES / PTI)

ഈ മാസം 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് മാസത്തെ പവന്റെ ഏറ്റവും താഴ്ന്ന നിലവാരം. 12, 13, 14 തീയതികളില്‍ ഉയര്‍ന്ന നിലവാരമായ 56,960 രൂപ രേഖപ്പെടുത്തിയിരുന്നു. (IMAGE - GETTY IMAGES / PTI)

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. വെള്ളി ഗ്രാമിന് 102.90 രൂപയാണ് നിലവില്‍ വില. (IMAGE - GETTY IMAGES / PTI)