Kerala Gold Forecast: ഇനിയും വില കുറയുമോ? നവംബർ മാസം സ്വർണ വിലയിൽ സംഭവിക്കുക ഇതാണ്
Kerala Gold Forecast: ഇതോടെ പ്രതീക്ഷയിലാണ് സ്വർണ പ്രേമികൾ. ഇനിയും വില എത്ര കുറയും എന്നതാണ് എല്ലാവരും ഉറ്റുനോക്കപ്പെടുന്നത്.

Gold
തിരുവനന്തപുരം: ചരിത്ര റെക്കോർഡിനു ശേഷം സ്വർണ വില കിതയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഓരോ ദിവസവും വൻ കുതിപ്പ് നടത്തി മുന്നേറുന്നതിനിടെയിലാണ് സ്വർണ പ്രേമികൾക്ക് പ്രതീക്ഷ നൽകി കൊണ്ട് വില ഇറങ്ങി തുടങ്ങിയത്. ഇതോടെ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് സ്വർണ പ്രേമികൾ. ഇതോടെ എത്ര കുറയും എന്നതാണ് എല്ലാവരും ഉറ്റുനോക്കപ്പെടുന്നത്.
ഒക്ടോബർ 21-ാം തീയതി സ്വർണവില 97,000 എന്ന റെക്കോഡ് തൊട്ടിരുന്നു. ഇതോടെ സ്വർണം ഇനി കിട്ടാക്കനിയെന്ന് ആളുകൾ കണക്കാക്കി. എന്നാൽ അന്ന് വൈകുന്നേരം തന്നെ 1600 രൂപ കുറഞ്ഞത് സ്വർണം വാങ്ങിക്കാൻ കാത്തിരുന്നവർക്ക് അല്പം ആശ്വാസം നൽകി.പിന്നീട് രണ്ട് നേരമായി സ്വർണ വില കുറയുന്നതാണ് കണ്ടത്. ഒക്ടോബർ 28ന് 90000 എന്ന മാന്ത്രിക സംഖ്യയിൽ 89800-ലേക്ക് എത്തി. ഇത് പിന്നീട് ചെറിയ രീതിയിൽ കുറഞ്ഞും കൂടിയും നിന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി വീണ്ടും 90000-ത്തിലേക്ക് സ്വർണ വില കുതിച്ചു.
Also Read:ആധാര്‍ മാത്രമല്ല, ഫാസ്ടാഗ് മുതല്‍ ബാങ്ക് നോമിനേഷനില്‍ വരെ മാറ്റമുണ്ട്
വെള്ളിയാഴ്ച രണ്ടു തവണ വില വര്‍ധിച്ചതോടെയാണ് സ്വര്‍ണ വില 90,400 രൂപയിലെത്തിയത്. രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണ വില 1,320 രൂപ വര്‍ധിച്ചു. ഗ്രാമിന് 165 രൂപ കൂടി 11,300 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ സ്വർണവില ഇനിയും കുതിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ അടക്കമുള്ളവർ പറയുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു പവൻ സ്വർണത്തിന് 90200 രൂപയാണ്. ഗ്രാമിന് 11275 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9270 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7215 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 157 രൂപയാണ്.