Kerala Gold Rate: ആഭരണങ്ങള്‍ വേഗം വാങ്ങിക്കോളൂ, ഈ അവസരം മിസ്സാക്കേണ്ടാ; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on April 3 in Kerala: വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്ന സൂചനയും വിപണിയില്‍ നിന്നെത്തുന്നുണ്ട്. കേരളം വിവാഹ സീസണിലേക്ക് കടന്നതിനാല്‍ ആഭരണങ്ങള്‍ വാങ്ങിക്കാനായി കാത്തിരുന്നവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. വിലകുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് നടത്തുന്നത്, വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ ഉപഭോക്താക്കളെ സഹായിക്കും.

സ്വര്‍ണവില
കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്, എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 1,10,680 രൂപയാണ് ഇന്ന് ഒരു പവന്റെ വില. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 1,440 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്ന് 13,835 രൂപയിലേക്കുമെത്തി.
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇന്നത്തെ അവസരം പാഴാക്കരുത്. വില പുതിയ റെക്കോഡിടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. ട്രംപിന്റെ പ്രഖ്യാപനം പോലെ പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണത്തിന് വില കൂടും. എന്നാല്‍ മേഖലയില്‍ ആക്രമണങ്ങള്‍ തുടരുന്നത് വിലയില്‍ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന അവകാശവാദമാണ് ട്രംപ് ഉന്നയിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇറാന്‍ നീക്കം നടത്തുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.
ഏപ്രില്‍ രണ്ടിന് രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില മാറിയത്. രാവിലെ 1,11,040 രൂപയും ഉച്ചയ്ക്ക് ശേഷം 1,09,240 രൂപയുമായിരുന്നു നിരക്ക്. രണ്ട് തവണയും വില ഇടിഞ്ഞതിനാല്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം വലിയ ആശ്വാസമായി.
ഈ വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്ന സൂചനയും വിപണിയില്‍ നിന്നെത്തുന്നുണ്ട്. കേരളം വിവാഹ സീസണിലേക്ക് കടന്നതിനാല്‍ ആഭരണങ്ങള്‍ വാങ്ങിക്കാനായി കാത്തിരുന്നവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. വിലകുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് നടത്തുന്നത്, വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ ഉപഭോക്താക്കളെ സഹായിക്കും.
Also Read: Kerala Gold Rate: എന്തിനാ പൊന്ന്? ഇന്നത്തെ സ്വര്‍ണവിലയിലും രക്ഷയില്ല, നിരക്കിതാ
കാത്തിരിപ്പ് വെറുതെ ആകില്ല
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണവില ഉയരുന്നതിന് കാരണമായിരുന്നു. എന്നാല്‍ മൂല്യം വീണ്ടും നേടുന്ന രൂപ രാജ്യത്തിന് ആശ്വാസമാകും. രൂപയുടെ മൂല്യം ഉയരുമ്പോള്‍ സ്വര്‍ണം, ക്രൂഡ് ഓയില്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന എല്ലാത്തിനും കുറഞ്ഞ വില നല്‍കിയാല്‍ മതി. ഡോളര്‍ കരുത്ത് പ്രാപിക്കുന്നതും സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കും. അതിനാല്‍ സ്വര്‍ണവില ഇനിയും താഴോട്ട് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.