AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഇനിയും കുറയുമോ? ‘അലാസ്‌ക’യിലുണ്ട് ഉത്തരം

Kerala Gold Price Today August 13: ഓഗസ്ത് എട്ടിന് നിരക്ക് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം നിരക്ക് ക്രമേണ കുറയുകയായിരുന്നു. എട്ടിന് 75760 രൂപയായിരുന്നു ഒരു പവന് വില. ഒമ്പതിന് ഇത് 75560 ആയി കുറഞ്ഞു. പത്തിന് 75000 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നലെ അത് 74,360യായും കുറഞ്ഞു. മൂന്ന് ദിവസത്തിനിടെ പവന് 1440 രൂപയാണ് കുറഞ്ഞത്‌. ഗ്രാമിന് കുറഞ്ഞത് 180 രൂപയും

Kerala Gold Rate: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഇനിയും കുറയുമോ? ‘അലാസ്‌ക’യിലുണ്ട് ഉത്തരം
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 13 Aug 2025 10:02 AM

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 74,320 രൂപയിലും, ഗ്രാമിന് 9290 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 40 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് അഞ്ച്‌ രൂപയും കുറഞ്ഞു. ഇന്നലെ പവന് 640 രൂപയും, ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു. അതിന് മുമ്പ്‌ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് ഇടിഞ്ഞത്‌. ഓഗസ്ത് എട്ടിന് നിരക്ക് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം നിരക്ക് ക്രമേണ കുറയുകയായിരുന്നു. എട്ടിന് 75760 രൂപയായിരുന്നു ഒരു പവന് വില. ഒമ്പതിന് ഇത് 75560 ആയി കുറഞ്ഞു. പത്തിന് 75000 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നലെ അത് 74,360യായും കുറഞ്ഞു. മൂന്ന് ദിവസത്തിനിടെ പവന് 1440 രൂപയാണ് കുറഞ്ഞത്‌. ഗ്രാമിന് കുറഞ്ഞത് 180 രൂപയും.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ്‌ സംസ്ഥാനത്ത് നിരക്ക് കുറയാന്‍ കാരണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അലാസ്‌കയില്‍ ചര്‍ച്ച നടത്താനുള്ള തീരുമാനമായിരുന്നു സ്വര്‍ണവില കുറയാന്‍ കാരണമായത്. ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം പുടിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണവില കുത്തനെ കുറയുമെന്നാണ് പ്രതീക്ഷ.

Also Read: Coconut Oil Price Hike: രണ്ട് ലിറ്റർ വെളിച്ചെണ്ണ വിലകുറവിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്

റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിച്ചാല്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവയില്‍ നിന്നും പിന്‍വലിഞ്ഞേക്കാം. അങ്ങനെ സംഭവിച്ചാല്‍ അതും ഗുണകരമാകും. സ്വര്‍ണത്തെ തീരുവയില്‍ നിന്ന് യുഎസ് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പ്രതീക്ഷ പകരുന്ന ഘടകമാണ്. യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് കുറയ്ക്കുകയും, അമേരിക്കയില്‍ പണപ്പെരുപ്പം കുറയുകയും ചെയ്താല്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചേക്കുമെന്നും ആശങ്കയുണ്ട്.