Gold: പിടിതരാതെ സ്വർണം, വീണ്ടും കൂടി; ഒരു ഗ്രാമിന് പോലും പൊള്ളുന്ന വില

Kerala Gold Rate: സ്വർണം കിട്ടാക്കനിയായി മാറിയതോടെ ഇനിയെന്ന് വില കുറയും എന്ന കാത്തിരിപ്പിലാണ് ഓരോരുത്തരും. വിവാഹസീസണിലെ കുതിപ്പ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Gold: പിടിതരാതെ സ്വർണം, വീണ്ടും കൂടി; ഒരു ഗ്രാമിന് പോലും പൊള്ളുന്ന വില

Gold Price

Published: 

15 Jan 2026 | 04:17 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പിടിതരാതെ കുതിക്കുന്നു. ഡിസംബറിൽ ഒരുലക്ഷം പിന്നിട്ട സ്വർണം ഓരോ ദിവസവും വൻ മുന്നേറ്റമാണ് നടത്തുന്നത്. പ്രത്യേകിച്ച് വിവാഹസീസണിലെ കുതിപ്പ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സ്വർണം കിട്ടാക്കനിയായി മാറിയതോടെ ഇനിയെന്ന് വില കുറയും എന്ന കാത്തിരിപ്പിലാണ് ഓരോരുത്തരും.

ഇന്നലെയാണ് (ജനുവരി 16) ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിത്. ഒരു പവന് 1,05,600 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് രാവിലെ ചെറിയൊരു ഇടിവും രേഖപ്പെടുത്തിയിരുന്നു. 600 രൂപ കുറഞ്ഞ് 1,05,600 രൂപയായിരുന്നു രാവിലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 13,125 രൂപയിലേക്കും വിലയെത്തി. എന്നാൽ ഉച്ചയായതോടെ കഥ വീണ്ടും മാറി.

ഉച്ചയ്ക്ക് ശേഷം 320 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,05,320 രൂപയായി ഉയർന്നു, വിപണിവില 1,05,320 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും അധികമാകും. ഒരു ​ഗ്രാമിന് 13,165 രൂപയാണ് നൽകേണ്ടത്.

ജനുവരി മാസത്തെ സ്വർണവില

 

ജനുവരി 1: 99,040

ജനുവരി 2: 99880

ജനുവരി 3: 99600

ജനുവരി 4: 99600

ജനുവരി 5: 100760 (രാവിലെ)

ജനുവരി 5: 101080 (ഉച്ചയ്ക്ക്)

ജനുവരി 5: 1,01,360 (വൈകിട്ട്)

ജനുവരി 6: 101800

ജനുവരി 7: 1,02,280 (രാവിലെ)

ജനുവരി 7: 101400 (വൈകിട്ട്)

ജനുവരി 8: 1,01,200

ജനുവരി 9: 1,01,720 (രാവിലെ)

ജനുവരി 9: 1,02,160 (വൈകിട്ട്)

ജനുവരി 10: 1,03,000

ജനുവരി 11: 103000

ജനുവരി 12: 104240

ജനുവരി 13: 104520

ജനുവരി 14: 105320 (രാവിലെ)

ജനുവരി 14: 1,05,600 (വൈകിട്ട്)

ജനുവരി 15: 1,05,000 ( രാവിലെ)

ജനുവരി 15: 1,05,320 (വൈകിട്ട്)

ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ
ട്രെയിനിൽ സൗജന്യയാത്ര സാധ്യം, പക്ഷെ ഇവിടെ മാത്രം
പിണറായി വിജയന്റെ ആസ്തിയെത്ര?
ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍