Kerala Gold Rate: എന്റെ മോനേ! 80,000ത്തില്‍ നിന്നും കുതിച്ച് സ്വര്‍ണം, ഒരു പവന് ഇനി 1 ലക്ഷം
1 Sovereign Gold Price in Kerala: ഒരു പവന്റെ ആഭരണം വാങ്ങിക്കണമെങ്കില്‍ ഇന്നത്തെ സ്വര്‍ണവില അനുസരിച്ച് 83,000 രൂപയെങ്കിലും നല്‍കണം. പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് തുടങ്ങിയവയും സ്വര്‍ണവിലയ്‌ക്കൊപ്പം നല്‍കണം.
സംസ്ഥാനത്തെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. സ്വര്‍ണത്തിന് എന്ന് 1 ലക്ഷം രൂപയാകുമെന്ന ചോദ്യത്തിന് ഇന്നത്തോടെ അന്ത്യം കുറിക്കാം. കാരണം, 80,000 രൂപയ്ക്കും മുകളിലേക്കാണ് സ്വര്‍ണം ഇന്ന് വളര്‍ന്നത്. വൈകാതെ വിലയുടെ കാര്യത്തില്‍ 1 ലക്ഷമെന്ന ബാലികേറാമല സ്വര്‍ണം മറികടക്കുമെന്ന കാര്യം ഉറപ്പാണ്.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880 രൂപയാണ്. കഴിഞ്ഞ ദിവസം 79,880 രൂപയില്‍ വ്യാപാരം നടന്ന സ്വര്‍ണമാണ് ഇന്ന് ഇത്രയും അധികം തുക വര്‍ധിച്ച് ചരിത്രമായി മാറിയത്. 10,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 125 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്. 1000 രൂപയുടെ വര്‍ധനവ് ഒരു പവന്‍ സ്വര്‍ണത്തിലും സംഭവിച്ചു.
ഒരു പവന്റെ ആഭരണം വാങ്ങിക്കണമെങ്കില്‍ ഇന്നത്തെ സ്വര്‍ണവില അനുസരിച്ച് 83,000 രൂപയെങ്കിലും നല്‍കണം. പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് തുടങ്ങിയവയും സ്വര്‍ണവിലയ്‌ക്കൊപ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ പണികൂലി 5 ശതമാനമാണ്. 3 ശതമാനം ജിഎസ്ടിയും ഇതിന് പുറമെ ഹോള്‍മാര്‍ക്കിങും ഫീസും ഉപഭോക്താക്കള്‍ നല്‍കേണ്ടതാണ്.




Also Read: Gold: പൊന്ന് മുളയ്ക്കുന്ന ചൈന; കുഴിച്ചെടുക്കുന്നത് ലക്ഷക്കണക്കിന് കിലോ സ്വര്‍ണം
വില വര്‍ധനവിന് കാരണം?
- യുഎസ് ഡോളര്‍ കുതിപ്പ്
- പലിശ നിരക്കുകള്‍
- രാജ്യാന്തര സംഘര്‍ഷങ്ങള്‍
- സാമ്പത്തിക നയങ്ങള്‍
- ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍
- രൂപയുടെ മൂല്യത്തിലുള്ള അസ്ഥിരത
വെള്ളി വില
കേരളത്തില്‍ ഇന്ന് വെള്ളി ഗ്രാമിന് 140 രൂപയാണ് വില. കിലോഗ്രാമിന് 1,40,000 രൂപയും വില വരുന്നു.