Kerala Gold Rate: പലിശ കാത്തൂ! വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി സ്വര്‍ണം, പുതിയ നിരക്ക് ഇങ്ങനെ
Gold Price on September 18 in Kerala: പുതിയ പലിശ നിരക്ക് പുറത്ത് വന്നതോടെ യുഎസ് ഡോളറിന്റെ മൂല്യം യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തിലെ ആറ് പ്രധാന കറന്‍സികള്‍ക്കിതിരെ 43 മാസത്തെ ഏറ്റവും വലിയ താഴ്ചയായ 96.30 എന്ന നിലയിലേക്കെത്തി.
കഴിഞ്ഞ ദിവസമാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്. 0.25 പോയിന്റ് പലിശ നിരക്കാണ് നിലവില്‍ കുറഞ്ഞത്. ഇതോടെ 4-4.25 ശതമാനത്തിലേക്ക് പലിശയെത്തി. ഈ വര്‍ഷം ഇനിയും രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഫെഡ് റിസര്‍വ് വ്യക്തമാക്കി കഴിഞ്ഞു.
പുതിയ പലിശ നിരക്ക് പുറത്ത് വന്നതോടെ യുഎസ് ഡോളറിന്റെ മൂല്യം യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തിലെ ആറ് പ്രധാന കറന്‍സികള്‍ക്കിതിരെ 43 മാസത്തെ ഏറ്റവും വലിയ താഴ്ചയായ 96.30 എന്ന നിലയിലേക്കെത്തി. എന്നാല്‍ സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടമായിരുന്നു സംഭവിച്ചത്.
പലിശ പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,700 ഡോളറിന് മുകളിലായി. അത് പിന്നീട് 3,704.53 ഡോളറായെങ്കിലും അവിടെ നിന്നും താഴോട്ടിറങ്ങി. സ്വര്‍ണവിലയിലെ പടിയിറക്കം കേരളത്തിലും ഗുണം ചെയ്തിരിക്കുകയാണ്.




Also Read: Federal Reserve: ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില എങ്ങനെ ഉയരുന്നു?
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞു. കഴിഞ്ഞ ദിവസം 81,920 രൂപയില്‍ വില്‍പന നടന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,190 രൂപയുമാണ് വില. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 50 രൂപയാണിന്ന് കുറഞ്ഞത്. 400 രൂപയാണ് ഒരു പവന് കുറഞ്ഞത്.