AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ലോട്ടറിയടിച്ചോ? സമ്പത്ത് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കൂ

How to Protect Lottery Money: പണം എങ്ങനെ കൈകാര്യം ചെയ്യാം, സംരക്ഷിക്കാം, വളര്‍ത്താം എന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലൂടെയാണ് സമ്പത്ത് വളരുന്നത്. ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണമില്ലെങ്കില്‍ ലോട്ടറിയടിച്ച തുക വന്നതിലും വേഗത്തില്‍ തിരിച്ച് പോകും.

Onam Bumper 2025: ലോട്ടറിയടിച്ചോ? സമ്പത്ത് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: NurPhoto/Getty Images Editorial
shiji-mk
Shiji M K | Updated On: 18 Sep 2025 10:10 AM

ഓണം ബമ്പര്‍ 2025 ലോട്ടറിയെടുത്ത് സമ്മാനത്തുകയായ 25 കോടി ലഭിക്കുന്നത് സ്വപനം കാണുകയായിരിക്കും കേരളത്തിലെ ഭൂരിഭാഗം ആളുകളും. ലോട്ടറി നേടുന്നത് ഒരാളുടെ ജീവിതത്തെ ഒന്നാകെ മാറ്റിമറിക്കാന്‍ സഹായിക്കും. എന്നാല്‍ ഗുണത്തോടൊപ്പം അത് ദോഷവും ഉണ്ടാക്കുന്നുണ്ട്. പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ വിജയമിരിക്കുന്നത്.

പണം എങ്ങനെ കൈകാര്യം ചെയ്യാം, സംരക്ഷിക്കാം, വളര്‍ത്താം എന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലൂടെയാണ് സമ്പത്ത് വളരുന്നത്. ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണമില്ലെങ്കില്‍ ലോട്ടറിയടിച്ച തുക വന്നതിലും വേഗത്തില്‍ തിരിച്ച് പോകും. ലോട്ടറിത്തുകയില്‍ നിന്നും സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ആരോടും പറയരുത്

നിങ്ങള്‍ക്ക് ലോട്ടറിയടിച്ച കാര്യം ആവേശം കൂടി പെട്ടെന്ന് ആളുകളോട് പറയാതിരിക്കുക. സ്വകാര്യമായി വെക്കുന്നത് മറ്റുള്ളവരില്‍ നിന്നുള്ള സമ്മര്‍ദം ഒഴിവാക്കാനും നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനും സഹായിക്കും.

നിങ്ങളുടെ ജീവിതവും ശീലങ്ങളും മനസിലാക്കുക

മോശം സാമ്പത്തിക തീരുമാനങ്ങള്‍, മറ്റുള്ളവരില്‍ നിന്നുള്ള സമ്മര്‍ദം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവ കാരണം പല ലോട്ടറി വിജയികള്‍ക്കും സമ്പത്ത് നിലനിര്‍ത്താന്‍ സാധിക്കാറില്ല. നിങ്ങളുടെ പൂര്‍ണമായ സാമ്പത്തിക ആവശ്യങ്ങള്‍ നന്നായി മനസിലാക്കുക. നിങ്ങളുടെ കടം എത്രയാണ്, ഓരോ മാസവും എത്ര രൂപ ചെലവുണ്ട് തുടങ്ങി എല്ലാം മനസിലാക്കണം. അനാവശ്യമായി പണം ചെലവാക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാം.

ഒറ്റയ്ക്കുള്ള തീരുമാനം വേണ്ട

പണം കൈകാര്യം ചെയ്യുന്നത് അല്‍പം സങ്കീര്‍ണമായ കാര്യമാണ്. നിങ്ങള്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നത് ഗുരുതരമായ തെറ്റുകള്‍ക്ക് കാരണമാകും. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം തേടാം.

Also Read: Onam Bumper 2025: ഒന്നാം സമ്മാനം 25 കോടി! പക്ഷെ കയ്യിലെത്തുന്നത്…ബമ്പറടിച്ചാലെന്ത് കിട്ടും?

പണം വളര്‍ത്താം

പരമ്പരാഗതമായ സേവിങ്‌സ് അക്കൗണ്ടിന് സമാനമായി ഉയര്‍ന്ന വരുമാനം നല്‍കുന്ന സേവിങ്‌സ് അക്കൗണ്ടുകളും മണി മാര്‍ക്കറ്റ് അക്കൗണ്ടുകളും പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാം. ഇവ പരമ്പരാഗത സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു.

മാത്രമല്ല അപകട സാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ സമ്പത്ത് വേഗത്തില്‍ ഇല്ലാതാക്കിയേക്കാം. ഓരോ നിക്ഷേപവും തിരഞ്ഞെടുക്കുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം ആരായാം.