Gold Rate: കൂട്ടിയതെല്ലാം കുറച്ച് സ്വർണം; വില ഇടിവിന് കാരണമെന്ത്?
Kerala Gold Rate: വിവാഹസീസൺ എത്തിയതോടെ സ്വർണവില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് ഏകദേശം 4,045 ഡോളറാണ് വില വരുന്നത്. രാവിലെ ഔൺസിന് 4,060 ഡോളറിനടുത്തായിരുന്ന രാജ്യാന്തര വില.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. രാവിലെ ഒരു പവന് 91280 രൂപയായിരുന്നു വില. എന്നാൽ വൈകിട്ട് വില വീണ്ടും കുറഞ്ഞു. 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വിവാഹസീസൺ എത്തിയതോടെ സ്വർണവില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
നിലവിൽ ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാനവില 90,920 രൂപയാണ്. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 98,193 രൂപയോളം ചെലവാകും. ഒരു ഗ്രാം സ്വർണത്തിന് 11,365 രൂപയാണ് നൽകേണ്ടത്. അതേസമയം വെള്ളി വില 161 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ALSO READ: സ്വർണവിലയിൽ വൻ മാറ്റം വരുന്നു; വിപണിയിൽ താരം മറ്റൊരു കൂട്ടർ; 2026 ‘പൊൻ’ വർഷമോ?
സ്വർണവില കുറയുന്നതിന് കാരണം
ഉച്ചയ്ക്ക് ശേഷം ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിച്ചത്. നിലവിൽ ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് ഏകദേശം 4,045 ഡോളറാണ് വില വരുന്നത്. രാവിലെ ഔൺസിന് 4,060 ഡോളറിനടുത്തായിരുന്ന രാജ്യാന്തര വില.
അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതായതാണ് നിലവിലെ ഇടിവിന്റെ പ്രധാന കാരണം. ഇതോടൊപ്പം ഡോളർ ശക്തിപ്രാപിക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി. കൂടാതെ, മിശ്രിത സ്വഭാവത്തിലുള്ള യുഎസ് സാമ്പത്തിക ഡാറ്റയുടെ ഫലങ്ങളെ തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും സ്വർണവിലയെ ബാധിച്ചു.