Kerala Gold Rate: ഇനിയൊരു തിരിച്ചുവരവില്ല; ഒന്നിന് മലകേറി സ്വര്‍ണം
Gold Price Hike in Kerala: ഇന്ന് സെപ്റ്റംബര്‍ 1, പുതിയ മാസം ആരംഭിച്ചു. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു നിങ്ങള്‍ക്കെങ്കില്‍ അത് മാറ്റിവെച്ചോളൂ, സ്വര്‍ണം അത്യുന്നതങ്ങളിലേക്ക് തന്നെ കുതിക്കുകയാണ്.
ഓരോ ദിവസവും സ്വര്‍ണവിലയുടെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ മലയാളികളുടെ ആശങ്ക വര്‍ധിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ വലിയ അളവില്‍ സ്വര്‍ണം ഉപയോഗിക്കുന്ന ആളുകളാണ് മലയാളികളും. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം സ്വര്‍ണമില്ലാതെ പറ്റില്ല.
ഇന്ന് സെപ്റ്റംബര്‍ 1, പുതിയ മാസം ആരംഭിച്ചു. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു നിങ്ങള്‍ക്കെങ്കില്‍ അത് മാറ്റിവെച്ചോളൂ, സ്വര്‍ണം അത്യുന്നതങ്ങളിലേക്ക് തന്നെ കുതിക്കുകയാണ്. ഇന്നും വലിയ നിരക്കിലേക്ക് തന്നെയാണ് സ്വര്‍ണമെത്തിയത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 77,640 രൂപയാണ്. കഴിഞ്ഞ ദിവസം 76,960 രൂപയിലായിരുന്നു സ്വര്‍ണ വില്‍പന. 680 രൂപയാണ് ഒറ്റ ദിവസം മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 9,705 രൂപയാണ്. ഓഗസ്റ്റ് 31ന് 9,620 രൂപയായിരുന്നു വില. 85 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
Also Read: Gold Rate: 77,000ത്തിലെത്താൻ നാല്പത് രൂപ മാത്രം; ആരാണ് സ്വർണവില നിശ്ചയിക്കുന്നത്?
സ്വര്‍ണവില ഇങ്ങനെ വര്‍ധിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജും പണിക്കൂലിയും ചേര്‍ത്താണ് സ്വര്‍ണവില നിശ്ചയിക്കുന്നത്.