Kerala Gold Rate: അടുത്ത സ്റ്റോപ്പ് ഒരു ലക്ഷത്തിലോ? സ്വർണവിലയിൽ വൻ ഇടിവ്
Kerala Gold Rate on June 24: സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്ന സൂചനയാണ് നിലവിലെ ട്രെൻഡ് നൽകുന്നത്. ഇന്നലെ രണ്ട് തവണയാണ് വില ഇടിഞ്ഞത്. രാവിലെ 107000 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിൽ ഉച്ചയ്ക്ക് ശേഷം, 1,06,040 രൂപയായി താഴ്ന്നു. രണ്ട് തവണയായി 2500 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ കുറവ്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവില ആശ്വാസനിരക്കിൽ. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,06,040 രൂപയായിരുന്നു വില, ഗ്രാമിന് 13,255 രൂപയും. എന്നാൽ ഇന്ന് വീണ്ടും വില കുറഞ്ഞിട്ടുണ്ട്. 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,840 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 13,230 രൂപയാണ് നൽകേണ്ടത്. വിപണി വിലയിലെ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നുണ്ട്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം വന്നേക്കും. മൂന്ന് ശതമാനമാണ് സ്വർണത്തിന് ഈടാക്കുന്ന ജിഎസ്ടി. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 249.90 രൂപയും പവന് 2,49,900 രൂപയുമാണ് നിലവിലെ നിരക്ക്.
അധികം വൈകാതെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്ന സൂചനയാണ് നിലവിലെ ട്രെൻഡ് നൽകുന്നത്. ഇന്നലെ രണ്ട് തവണയാണ് വില ഇടിഞ്ഞത്. രാവിലെ 107000 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിൽ ഉച്ചയ്ക്ക് ശേഷം, 1,06,040 രൂപയായി താഴ്ന്നു. രണ്ട് തവണയായി 2500 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ കുറവ്.
ALSO READ: ജ്വല്ലറിയിലേക്ക് വിട്ടോ, സ്വർണവില താഴേക്ക്; ഇനിയും കാത്തിരിക്കണോ?
ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ കാരണം
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട്പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറുന്നത്. അതിനോടൊപ്പം യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്കും വിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുകയും നിക്ഷേപകർ മറ്റ് സുരക്ഷിത നിക്ഷേപങ്ങളെ ആശ്രയിക്കുകയും ചെയ്യും. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്.
രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ത്യയും സ്വർണവും
ലോകത്ത് സ്വര്‍ണത്തിന്റെ വലിയ ഉപഭോക്താക്കളിൽ ഒരു രാജ്യമാണ് ഇന്ത്യ. സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. വിദേശത്തുനിന്ന് വലിയതോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വർണവും അവിവാഹിതരോ വിവാഹിതരോ ആയ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വർണവുമാണ് കൈവശം വയ്ക്കാൻ സാധിക്കുന്നത്.
English Summary:
Gold prices in Kerala have fallen further, bringing some relief to consumers and jewelry buyers. After being priced at Rs 1,06,040 per sovereign and Rs 13,255 per gram yesterday, the rate dropped by Rs 200 today. As a result, the price of one sovereign of gold has decreased to Rs 1,05,840.