Kerala Gold Rate: കന്നിയൊന്നില്‍ താഴ്ന്നിറങ്ങി സ്വര്‍ണം; ഇന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം
Gold Rate Update on Kanni 1: ഇത് സന്തോഷത്തിന്റെ തന്നെ ദിവസമാണ്. കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വമ്പന്‍ കുറവുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം 82,000 രൂപ പിന്നിട്ട സ്വര്‍ണം ഇന്ന് അവിടെ നിന്നും താഴേക്കിറങ്ങി.
ഇന്ന് കന്നി മാസം ഒന്നാം തീയതി, കേരളത്തില്‍ വിവാഹങ്ങള്‍ പൊതുവേ ഈ മാസത്തില്‍ കുറവായിരിക്കും. അതിനാല്‍ തന്നെ കഴിഞ്ഞ കുറേനാളുകളായി കുതിച്ചുയരുന്ന സ്വര്‍ണവില കന്നിയില്‍ കുറയുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികള്‍. ഇന്ന് നിങ്ങള്‍ കാത്തിരുന്ന സുദിനമാണ്. സ്വര്‍ണത്തിന് പ്രതീക്ഷിച്ചതുപോലെ വില കുറഞ്ഞോ?
ഇത് സന്തോഷത്തിന്റെ തന്നെ ദിവസമാണ്. കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വമ്പന്‍ കുറവുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം 82,000 രൂപ പിന്നിട്ട സ്വര്‍ണം ഇന്ന് അവിടെ നിന്നും താഴേക്കിറങ്ങി. കഴിഞ്ഞ ദിവസം 82,080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ വില.
എന്നാല്‍ ഇന്ന് 160 രൂപ കുറഞ്ഞ്, കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 81,920 രൂപയായി. 10,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തില്‍ കുറവ് സംഭവിച്ചത്.




Also Read: UAE Gold: നികുതിയില്‍ വലഞ്ഞ് പ്രവാസികള്‍; സ്വര്‍ണത്തിന് ഒടുക്കേണ്ടത് 1 ലക്ഷത്തിലധികം രൂപ
കേരളത്തില്‍ ഉത്സവ സീസണ്‍ അല്ലാത്തതും വിവാഹങ്ങള്‍ കുറയുന്നതും സ്വര്‍ണവില കുറയ്ക്കുമെന്ന പ്രതീക്ഷ ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരുന്നു. സ്വര്‍ണവിലയില്‍ ക്രമാതീതമായ വര്‍ധനവ് സംഭവിക്കുന്നത് വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് മാത്രമല്ല സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും തിരിച്ചടി സമ്മാനിച്ചു.