Kerala Gold Rate: രക്ഷയില്ലാ! കുതിപ്പ് തന്നെ കുതിപ്പ്, സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Gold Price On July 8th Tuesday: സ്വര്‍ണം ഇപ്പോള്‍ വ്യാപാരം നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വൈകാതെ തന്നെ സ്വര്‍ണം 1 ലക്ഷം രൂപയിലേക്ക് എത്തിച്ചേരും എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നും ഒട്ടും സന്തോഷകരമായ വാര്‍ത്തയല്ല വിപണിയില്‍ നിന്നെത്തുന്നത്.

Kerala Gold Rate: രക്ഷയില്ലാ! കുതിപ്പ് തന്നെ കുതിപ്പ്, സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

പ്രതീകാത്മക ചിത്രം

Published: 

08 Jul 2025 09:48 AM

സ്വര്‍ണത്തിന് വില കുറയുന്നതും കാത്തിരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് സംഭവിക്കുന്നത്. വളരെ ചെറിയ വിലയില്‍ വ്യാപാരം നടന്നിരുന്ന സ്വര്‍ണം കുറച്ച് മാസങ്ങള്‍ കൊണ്ട് കൈവരിച്ചത് ഉയര്‍ന്ന വിലയാണ്.

സ്വര്‍ണം ഇപ്പോള്‍ വ്യാപാരം നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വൈകാതെ തന്നെ സ്വര്‍ണം 1 ലക്ഷം രൂപയിലേക്ക് എത്തിച്ചേരും എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നും ഒട്ടും സന്തോഷകരമായ വാര്‍ത്തയല്ല വിപണിയില്‍ നിന്നെത്തുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,480 രൂപയാണ് വില. കഴിഞ്ഞ ദിവസം 72,080 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ആ വിലയില്‍ നിന്നും 400 രൂപയാണ് ജൂലൈ എട്ടിന് സ്വര്‍ണത്തിന് വര്‍ധിച്ചത്.

Also Read: Kerala Gold Price Today: ഇന്നും താഴ്ന്നിറങ്ങി സ്വർണ വില; പ്രതീക്ഷയോടെ വിപണി, അറിയാം ഇന്നത്തെ സ്വർണ നിരക്ക്

9,060 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 9,010 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്. ഇന്ന് 50 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് വര്‍ധിച്ചത്. പുതിയ ആഴ്ചയിലും സ്വര്‍ണവില ഉയരുന്നത് വ്യാപാരികളിലും പ്രതീക്ഷ നഷ്ടപ്പെടുത്തുകയാണ്. വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ ജ്വല്ലറികളിലേക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും